സിര്‍സയിലെ ദേരാ സച്ചാ ആശുപത്രിയില്‍ നിയമപരമല്ലാത്ത ഭ്രൂണഹത്യകള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് ഹരിയാന സ ര്‍ക്കാര്‍ ഉടന്‍ അന്വേഷണം ആരംഭിക്കും. ദേരാ സച്ചായിലെ ശുദ്ധീകലശവും തത്കാലത്തേക്ക് അവസാനിപ്പിച്ചിട്ടുണ്ട്. ദേരാ സിര്‍ച്ച സൗദയുടെ ആസ്ഥാന മന്ദിരത്തിനകത്ത് വനിതാ ഹോസ്റ്റല്‍ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിലെ അംഗമായ ഡോക്ടറാണ് സിര്‍സ ആശുപത്രിയില്‍ നിയമപരമില്ലാത്ത ഭ്രൂണഹത്യകള്‍ നടന്നിട്ടുണ്ടെന്ന് അറിയിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിയപരമല്ലാത്ത ഭ്രൂണഹത്യ ആശുപത്രിയില്‍ നടന്നിട്ടുണ്ടെന്ന് പഞ്ചാബ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രഭ്‌ജോത് സിങ്ങും പറയുന്നു. രജിസ്റ്റര്‍ ചെയ്യാത്ത ആഡംബര കാറുകള്‍, പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍, പ്ലാസ്റ്റിക് നാണയങ്ങയങ്ങള്‍ എന്നിവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡില്‍ പോലീസ് കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി കണക്കില്‍ പെടാത്ത സ്വത്തുക്കള്‍ ഗുര്‍മീത് സിങ്ങിനുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 800 ഏക്കറിലാണ് ദേരാ സച്ചായുടെ ആസ്ഥാനമന്ദിരം പരന്നു കിടക്കുന്നത്. ഇവിടെ ഇല്ലാത്തതായി ഒന്നുമില് താനും. സിനിമാ തിയേറ്റര്‍, പടക്ക നിര്‍മ്മാണ് ഫാക്ടറി, ആയുധ കേന്ദ്രം, പ്ലാസ്റ്റിക് കറന്‍സികള്‍, രഹസ്യ ഗുഹ അങ്ങനെ പലതും. ദേരാ സച്ചായുടെ ആസ്ഥാന മന്ദിരത്തിനകത്ത് ഒരു ഫിലിം സിറ്റിയുമുണ്ട്. ഗുര്‍മീത് റാം സിങ്ങിന്റെ സിനിമകളില്‍ പലതും ഇതിനകത്താണ് ഷൂട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഫിലിം സിറ്റിക്കു മുന്‍പിലുള്ള കവാടത്തില്‍ ഇലക്ട്രോണിക് വയറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. അനുവാദമില്ലാതെ അകത്തേക്കു കടക്കുന്നവര്‍ക്ക് ഷോക്കേല്‍ക്കുകയും ചെയ്യും. ദേരാ സച്ചാ ആസ്ഥാനത്തെത്തിയ തങ്ങള്‍ ഒരു നിമിഷം ഈഫല്‍ ഗോപുരത്തിനു മുന്നിലോ താജ്മഹലിനു മുന്നിലോ ആണെന്ന് സംശയിച്ചു പോയതായി സീ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. അത്രയും രാജകീയ സൗകര്യങ്ങളാണ് ദേരാ സച്ചാക്കുള്ളില്‍ ഉള്ളത്. പരിചാരകരോടൊപ്പം എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ചിരുന്ന റാം സിങ്ങ് ഇന്ന് റോഹ്തക് ജയിലിലെ 1997-ാം നമ്പര്‍ തടവുകാരനാണ്.
സിര്‍സ ആശുപത്രിയില്‍ നിയമപരമല്ലാത്ത ഭ്രൂണഹത്യകള്‍; ദേരാ സച്ചായില്‍ വനിതാ ഹോസ്റ്റല്‍
Tags: sirsa hospital