കോട്ടയം: പാലാ കര്‍മ്മലീത്താ ലിസ്യു മഠത്തിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു കൊലപാതകത്തിനു ശേഷം സിസ്റ്റര്‍ അമലയുടെ മുറിയില്‍ സ്വയംഭോഗം നടത്തിയതായി പൊലീസ് കണ്ടെത്തി. എന്നാല്‍, ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രതി സ്വയംഭോഗത്തിന്റെ അവശിഷ്ടങ്ങള്‍ മുറിയില്‍ നിന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് മഠം അധികൃതര്‍ കൊലപാതകം നടന്ന മുറി കഴുകി വൃത്തിയാക്കിയതെന്നാണ് സംശയം.കേസില്‍ അറസ്റ്റിലായ പ്രതിയെ ഇന്നലെ രാവിലെ കോട്ടയത്ത് എത്തിച്ചു. ഹരിദ്വാറില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്നലെ രാവിലെ എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച പ്രതിയെ പത്തു മണിയോടെയാണ് കോട്ടയം പൊലീസ് ക്ലബില്‍ എത്തിച്ചത്.
ഹരിദ്വാറില്‍ നിന്നു നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പൊലീസ് സംഘം എത്തിയപ്പോള്‍, പാലാ എസ്‌ഐ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. മൂന്നു വാഹനങ്ങളുടെ അകമ്പടിയോടെയാണ് പൊലീസ് പ്രതിയെയുമായി കോട്ടയത്തേയ്ക്കു തിരിച്ചത്. ഇതില്‍ നടുക്കിരുന്ന വാഹനത്തിന്റെ നടുവിലെ സീറ്റില്‍ പാലാ സിഐ ബാബു സെബാസ്റ്റ്യന്റെയും, എഎസ്‌ഐ തോമസിന്റെയും മധ്യത്തിലായാണ് പ്രതിയെ ഇരുത്തിയിരുന്നത്. ചുവപ്പു ടീ ഷര്‍ട്ട് ധരിച്ചെത്തിയ പ്രതിയെയുമായി പൊലീസ് സംഘം ആദ്യ എറണാകുളം പൊലീസ് ക്ലബിലേയ്ക്കാണ് പോയത്.
തുടര്‍ന്നു കൂത്താട്ടുകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. തുടര്‍ന്നു തിടനാട്, കിടങ്ങൂര്‍ അയര്‍ക്കുന്നം വഴി കഞ്ഞിക്കുഴിയില്‍ എത്തി ഇവിടെ നിന്നാണ് പ്രതിയെ പൊലീസ് ക്ലബ്ലില്‍ എത്തിച്ചത്. തുടര്‍ന്നു എഡിജിപി കെ.പത്മകുമാര്‍, ഐജി എംആര്‍ അജിത്കുമാര്‍ എന്നിവര്‍ ചേര്‍ന്നു പ്രതിയെ ചോദ്യം ചെയ്തു. കന്യാസ്ത്രീ മഠങ്ങളില്‍ അതിക്രമിച്ചു കയറി പ്രായമായവരെ കൊലപ്പെടുത്തുന്ന മാനസികാവസ്ഥയാണ് പ്രതിയ്‌ക്കെന്നു ജില്ലാ പൊലീസ് മേധാവി എസ്.സതീഷ് ബിനോ പറഞ്ഞു.
എഡിജിപി കെ.പത്മകുമാറിന്റെയും ഐജി എം.ആര്‍ അജിത്കുമാറിന്റെയും നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി തന്റെ സ്വഭാവ വൈകല്യം തുറന്നു പറഞ്ഞത്. മഠങ്ങളില്‍ അതിക്രമിച്ചു കയറുന്ന പ്രതി കൊലപാതകം നടത്തിയ ശേഷം ഇതേ മുറിയിലിരുന്നു സ്വയംഭോഗം ചെയ്യുന്ന സ്വഭാവ വൈകൃതമുള്ളയാണാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവ ദിവസം കന്യാസ്ത്രീ മഠത്തിലെ മുറിയിലും ഇയാള്‍ സ്വയംഭോഗം ചെയ്തിരുന്നു. എന്നാല്‍, മഠത്തിലെ മുറിയില്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ മഠം അധികൃതര്‍ തെറ്റായ സന്ദേശം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മുറി കഴുകി വൃത്തിയാക്കിയിരക്കുന്നത്.
പൊലീസിനെ തികച്ചും ആശയക്കുഴപ്പത്തിലാക്കിയതായിരുന്നു സിസ്റ്റർ അമല കൊലക്കേസ്. എന്തിനാണ് പ്രതി കന്യാസ്ത്രീയെ കൊന്നത്. ഇക്കാര്യത്തിൽ വ്യക്തത വരാത്തത് പൊലീസിന് വെല്ലുവിളിയായി. പക്ഷെ ഏത് കൊലപാതകവും പോലെ ഒരു തെളിവ് സിസ്റ്റർ അമലാ കൊലക്കേസിലും അവശേഷിച്ചു. ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ളപോലെ ഒരുതരം മനോവൈകല്യമുള്ള കൊലയാളിയാണ് സിസ്റ്റർ അമലയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു.
സ്ത്രീകളെ കൊല്ലുന്നതിൽ ആനന്ദം കണ്ടെത്തുന്ന കൊലയാളിയുടെ കഥ പറയുന്നതാണ് ഡേവിഡ് വിക്സ് സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ ജാക് ദ് റിപ്പർ. ഒരുതരം മനോവൈകല്യം പ്രകടിപ്പിക്കുന്ന കൊലയാളിയുടെ കഥ. സിസ്റ്റർ അമലയുടെ കൊലയാളി സതീഷ് ബാബുവിനെയും പൊലീസ് കാണുന്നത് സമാന രീതിയിലാണ്. പ്രത്യേക സഭയിൽപ്പെട്ട കന്യാസ്ത്രീകളെ ആക്രമിക്കുന്നതിൽ സതീഷ് ബാബുവും ആനന്ദം കണ്ടെത്തിയിരുന്നു.
സ്കൂൾ പഠനകാലത്ത് തുടങ്ങയതാണ് ഇയാളുടെ കുറ്റകൃത്യവാസന. നിരവധി തവണ അധ്യാപികമാരെ ഉപദ്രവിച്ച ഇയാളെ സ്കൂളിൽ നിന്ന് പുറത്താക്കിയിരുന്നു. 2009ൽ സ്വന്തം ഭാര്യയെ തലയ്ക്കടിച്ച് ആക്രമിച്ചതിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മൂർച്ചയുള്ള ആയുധങ്ങൾ ഇയാൾ കൊലയ്ക്ക് ഉപയോഗിക്കാറില്ല.
ഇയാളുടെ ജീവിതം തന്നെ ദുരൂഹമാണ്. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന രീതി ഇയാൾക്കില്ല. ആകെ ഉള്ളത് ഒരുജോഡി വസ്ത്രം മാത്രം. സ്ഥിരമായ താമസ സ്ഥലങ്ങളില്ലാത്ത സതീഷ് ബബു ഷാപ്പുകളിലും മറ്റുമാണ് കടക്കുന്നത്. കണാൻ സുമുഖനായ ഇയാൾ ആളുകളെ സംസാരിച്ച് വീഴ്ത്താന്‍ മിടുക്കനാണ്. മഠത്തിൽ നിന്നും കാലംകുട മോഷ്ടിച്ചതും പൊലീസ് നായയെ കണ്ട് ഒരാൾ ഒാടുന്നത് കണ്ടതായും നാട്ടുകാർ മൊഴി നൽകിയതുമാണ് കേസിൽ വഴിത്തിരിവായതെന്ന് പൊലീസ് പറഞ്ഞു.
രാത്രി പത്തുമണിയോടെയാണ് കൊല നടന്ന അന്ന് പാലായിലെ ലിസ്യൂ കോൺവെന്‍റിന് സമീപം പ്രതി സതീഷ് ബാബു എത്തിയത്. കൃത്യം നടത്താൻ തീരുമാനിക്കുന്ന സ്ഥലത്തേക്ക് ബസിലോ, മറ്റാരുടെയെങ്കിലും വാഹനത്തിന് ലിഫ്റ്റ് ചോദിച്ചോ ആണ് സാധാരണ ഇയാൾ എത്തുന്നത്. നടുത്തളമുള്ള മഠങ്ങളാണ് ഇയാളുടെ ദൗർബല്യം. ജനലുവഴി കെട്ടിടത്തിന് മുകളിൽ കയറി നടുത്തളത്തിലെത്തിയ ശേഷം പൂട്ടുപൊളിച്ച് ഉള്ളിൽ കയറും. പാലായിലെ മഠത്തിലും ഇതുതന്നെ ഇയാൾ ആവർത്തിച്ചു. രക്ഷപെടാനുള്ള വാതിൽ ആദ്യമെ തന്നെ തുറന്നിട്ടിരുന്നു. അതിന് ശേഷം ആദ്യംകണ്ട മുറിയിൽ ഉണ്ടായിരുന്ന സിസ്റ്റർ അമലയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
തിരുവല്ല, മാന്നാർ പ്രദേശങ്ങളിലെ ഗുണ്ടാസംഘങ്ങളമായി ബന്ധമുണ്ടായിരുന്നുവെങ്കിലും ഈ സംഘത്തിലെ ആളുകൾക്ക് ഇയാളെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. കാസർകോട് സ്വദേശിയാണെങ്കിലും സതീഷ് ബാബുവിന്റെ മാതാപിതാക്കൾ കോട്ടയംകാരാണ്. ഇതാണ് ഇയാൾ ഇവിടെ എത്താൻ കാരണം. അക്രമസ്വഭാവമുള്ള പ്രതിയെ വളരെ ശ്രദ്ധയോടെയാണ് പൊലീസ് കേരളത്തിലെത്തിച്ചത്.