സിസ്റ്റർ അമലയുടെ കൊലപാതകം: മൂന്നു പേർ കസ്റ്റഡിയിൽ

കോട്ടയം: സിസ്റ്റര്‍ അമലയുടെ കൊലപാതകിയെ കണ്ടെത്തി.പ്രതിയുടെ ഉറ്റസഹായിയെയും ബന്ധുവിനെയും ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെന്നു പൊലീസ് ഏതാണ്ട് ഉറപ്പിച്ച ഈരാറ്റുപേട്ട സ്വദേശി സതീഷ് ബാബുവിനെ പിടിക്കാന്‍ വ്യാപകമായി അന്വേഷിക്കുന്നു. സതീഷ് ബാബു ഏറ്റവും അവസാനം ഫോണിൽ സംസാരിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ഒന്നരയാഴ്ചയായി സതീഷ് ബാബു മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല എന്നതാണ് കൊലപാതകം നടന്ന് ഏഴു ദിവസമായിട്ടും പ്രതിയെ പിടിക്കാത്തതിന് പൊലീസ് കാരണം പറയുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ തിരച്ചിൽ നടത്തുകയാണ്.

രാവിലെ മുതൽ മദ്യപിക്കുന്ന ശീലമാണ് പ്രതിക്കെന്നു പൊലീസ് പറയുന്നു. കൂലിത്തല്ലും മോഷണവുമാണ് പ്രധാനതൊഴിൽ. കോൺവെന്റുകൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ കൂടുതലും. ഇതേ കോൺവെന്റിൽ നേരത്തേ കന്യാസ്ത്രീയെ ആക്രമിച്ചതും സതീഷ്ബാബു തന്നെ. രണ്ടാം ദിവസം തന്നെ പ്രതി വലയിലായെങ്കിലും പൊലീസ് എത്തുമ്പോഴേക്കും ഒളിവിൽപോയി. എറണാകുളം നഗരത്തിൽ ഒളിവിലാണെന്ന സൂചനകളാണുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് 150 പേരെ ചോദ്യം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top