സിസ്റ്റര്‍ അമല കൊലക്കേസ്: സതീഷ് ബാബുവിനെ നാളെ കേരളത്തിലെത്തിക്കും.

കോട്ടയം: സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഉത്തരാഖണ്ഡില്‍ അറസ്റ്റിലായ പ്രതി സതീഷ് ബാബുവിനെ (38) നാളെ കേരളത്തിലെത്തിക്കും. ഇന്ന് ഉച്ചയോടെ എത്തിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും വിമാന ടിക്കറ്റ് ലഭിക്കാതിരുന്നതോടെയാണ് നാളെത്തേക്ക് മാറ്റിയത്. നാളെ രാവിലെ ഡല്‍ഹിയില്‍നിന്നും സതീഷ് ബാബുവിനെയും കൂട്ടി പുറപ്പെടുന്ന അന്വേഷണസംഘം ഉച്ചയോടെ നെടുമ്പാശേരിയിലെത്തും. തുടര്‍ന്ന് പ്രതിയെ കോട്ടയത്ത് എത്തിച്ച് ചോദ്യം ചെയ്യും. പിന്നീട് തെളിവെടുപ്പിനായി പാലായില്‍ എത്തിക്കും. തിങ്കളാഴ്ചതന്നെ തെളിവു ശേഖരിച്ചു തുടങ്ങുമെന്നാണ് അറിയുന്നത്.sathesh

പാലാ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സതീഷ് ബാബുവിനെ ഹരിദ്വാറിനു സമീപമുള്ള റായിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തു. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ച പ്രതി സി.ഐ ബാബു സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യലിനുമുമ്പില്‍ പത്തി മടക്കുകയായിരുന്നു. തെളിവുകള്‍ ഓരോന്നോരോന്നായി നിരത്തിയതോടെ താനാണ് കൃത്യം നിര്‍വഹിച്ചതെന്ന് പ്രതി സമ്മതിച്ചതായാണ് അറിയുന്നത്. എന്നാല്‍ എന്തിനുവേണ്ടിയാണ് കൊല നടത്തിയതെന്നതിനെക്കുറിച്ച് പ്രതി മൗനം പാലിക്കുകയായിരുന്നു. പ്രതിയെ പാലായില്‍ എത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യങ്ങള്‍ വ്യക്തമാവുകയുള്ളു. വേറെ ചില കന്യാസ്ത്രീ മഠങ്ങളിലും സമാന ആക്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രതി പൊലീസിനോട് വ്യക്തമാക്കിയതായാണ് അറിവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top