പാലാ കോണ്‍വന്റിലെ സിസ്റ്ററുടെ കൊലപാതകം അന്വേഷണം മാനസിക രോഗികളായ മൂന്നു പേരിലേയ്ക്ക് പ്രതിക്കു മഠത്തിനുള്ളില്‍ നിന്നു സഹായം ലഭിച്ചിട്ടുണ്ടോ എന്നു സംശയം

പാലാ കര്‍മ്മലീത്താ മഠത്തിന്റെ ലിസ്യു കോണ്‍വെന്റില്‍ സിസ്റ്റര്‍ അമല തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം മാനസിക രോഗികളായ മൂന്നു പേരിലേയ്ക്ക്. മഠത്തിനുള്ളില്‍ നിന്നുള്ള സഹായം അക്രമിക്കു ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.
പാലായില്‍ കാര്‍മ്മലെറ്റ് കോണ്‍വെന്റില്‍ കന്യാസ്ത്രീ തലയ്ക്ക് അടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം. പാലാ ഡിവൈഎസ്പി സുനീഷ്ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കോണ്‍വെന്റിലത്തെി പോലീസ് ഇന്നലെയും തെളിവുകള്‍ ശേഖരിച്ചു. കോണ്‍വെന്റിലെ അന്തേവാസികളും അന്തേവാസികളായ സ്വകാര്യ സ്ഥാപനത്തിലലെ വിദ്യാര്‍ത്ഥികളും പെയിന്റിംഗ് തൊഴിലാളികളും ഉള്‍പ്പെടെ 40 ഓളം പേരെ വെള്ളിയാഴ്ച പോലീസ് ചോദ്യം ചെയ്തു. വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്‌ളെന്നാണ് അറിയാന്‍ കഴിയുന്നത്.
വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ മാഹിയില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച കോട്ടയം കുമരകം സ്വദേശി പോലീസില്‍ കുറ്റം ഏറ്റെടുത്ത് കീഴടങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. പിന്നീട് പാലാ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സംഭവുമായി ഇയ്യാള്‍ക്ക് ബന്ധമില്‌ളെന്ന നിഗമനത്തിലാണ് എത്തിയിരിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും രാവിലെ ബസുകളില്‍ യാത്രചെയ്തവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നുവരുന്നു. അന്യസംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിക്കും 5 മണിക്കും ഇടയിലാണ് ലിസ്യൂ കാര്‍മ്മലെറ്റ് കോണ്‍വെന്റില് അന്തേവാസിയായ സിസ്റ്റര്‍ അമല (69) കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. കോണ്‍വെന്റിന്റെ മൂന്നാം നിലയിലെ മുറിയിലാണ് സിസ്റ്റര്‍ കിടന്നിരുന്നത്. പനിബാധിതയായി ആശുപത്രി ചികിത്സയ്ക്ക് ശേഷം എത്തിയ സിസ്റ്റര്‍ ക്ഷീണിതയായിരുന്നതിനാല്‍ മുറി അടയ്ക്കാതെയായിരുന്നു കിടന്നിരുന്നത്. കൊലപാതകിയുടെ ആക്രമണത്തില്‍ നെറ്റിക്ക് മുകളിലും തലയ്ക്ക് പുറകിലും പരുക്കേറ്റാണ് സി. അമല മരിച്ചത്.
സിസ്റ്റര്‍ അമലയുടെ മൃതദേഹം വെള്ളിയാഴ്ച പാലാ കാര്‍മ്മല്‍ ആശുപത്രി ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെച്ചു. നിരവധി പ്രമുഖരും നാട്ടുകാരും സഹപ്രവര്‍ത്തകരും കന്യാസ്ത്രീകളും വൈദികരും അന്ത്യാജ്ഞലി അര്‍പ്പിക്കാനത്തെിയിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് രാവിലെ 9ന് കാര്‍മ്മല്‍ ആശുപത്രി ചാപ്പലില്‍ ആരംഭിച്ച് കിഴതടിയൂര്‍ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍. താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിയാനി സംസ്‌കാരത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കും.

സിസ്റ്റര്‍ അമലയുടെ കൊലപതാകം: ഡമ്മി പരീക്ഷണം നടത്തി.
സിസ്റ്റര്‍ അമലയുടെ കൊലപാതകം, പ്രതിയെ കണ്ടത്തൊന്‍ ഡമ്മി പരീക്ഷണവും. വെള്ളിയാവ്ച വൈകിട്ടോടെ പോലീസ് കോണ്‍വെന്റില്‍ ഡെമ്മി പരീക്ഷണം നടത്തിയത്. ഡമ്മി കോണ്‍വെന്റിന്റെ റൂഫില്‍ എത്തിച്ച ശേഷം പോലീസ് നിഗമനം ചെയ്തിരിക്കുന്ന വഴിയിലൂടെ ടെറസിലെ ഹോളില്‍ എത്തിച്ച് ഇതുവഴി കോണ്‍വെന്റിനുള്ളിലേക്ക് കടത്തിയാണ് പരീക്ഷണം നടത്തിയത്. ഡമ്മി കയറുന്ന വിധത്തിലാണ് ഹോളുകളും ആസ്ബക്‌റ്റോസ് ഷീറ്റുകളും എന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതുവഴി തന്നെയാവാം പ്രതി അകത്തുകയറിയതെന്നും സംശയിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാ: സിസ്റ്റര്‍ അമലയുടെ കൊലപാതകം പ്രതി പിടിയിലായെന്ന് അഭ്യൂഹം പരന്നു. കോട്ടയം സ്വദേശിയായ യുവാവ് മാഹിയില്‍ പോലീസിന് കീഴടങ്ങിയെന്നും സിസ്റ്ററെ താനാണ് കൊലപ്പെടുത്തിയതെന്ന് ഇയ്യാള്‍ മൊഴി നല്‍കിയെന്നുമാണ് പ്രചരിച്ചത്. ഇതത്തേുടര്‍ന്ന് പാലായില്‍ നിന്നും ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് മാഹിക്ക് പുറപ്പെട്ടത്. നാല് മണിയോടെ ഇവിടെയത്തെിയ പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളെ ചോദ്യം ചെയ്‌തെങ്കിലും ഇയ്യാള്‍ പരസ്പരവിരുദ്ധമായാമ് സംസാരിക്കുന്നതെന്നാണ് ഡിവൈഎസ്പി സുനീഷ് ബാബു പറയുന്നത്.

Top