മലയാള സിനിമാ സംവിധാന രംഗത്തേയ്ക്ക് ഒരു കന്യാസ്ത്രീയും സിസ്റ്റര്‍ ജിയ ഇനി സംവിധായക

സിനിമാ രംഗത്ത് മലയാളി സത്രീകള്‍ വിജയം വരിക്കുമ്പോള്‍ ഒരു കൈ നോക്കാന്‍ കന്യാസ്ത്രീയും രംഗത്ത്. കത്തോലിക്കാ സഭയിലെ മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്സ് സന്യാസ സഭാംഗമായ സിസ്റ്റര്‍ ജിയ എംഎസ്ജെയാണ് സിനിമാ രംഗത്തെത്തുന്ന കന്യാസ്ത്രീ.

കുട്ടികള്‍ക്കും മാതാപിതാകള്‍ക്കും ജീവിത്തില്‍ ഗുണകരമാകുന്ന സന്ദേശം പകരുന്ന ചിത്രമാണ് ഈ സന്യാസിനി വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുന്നത്. ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ മെഡിക്കല്‍ ലാബിന്റെ ചുമതലക്കാരിയായ സിസ്റ്റര്‍ എഴുത്തും കവിതകളുമായി ഒതുങ്ങി നടക്കുകയായിരുന്നു രണ്ട് വര്‍ഷം മുമ്പ് വരെ. കഴിഞ്ഞ വര്‍ഷം കത്തോലിക്കാ സഭ സമര്‍പ്പിതവര്‍ഷാചരണം പ്രഖ്യാപിച്ചപ്പോള്‍ സമര്‍പ്പിതരുടെ ജീവിതത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം ഒരുക്കണമെന്ന ചിന്തയില്‍ നിന്നായിരുന്നു ‘എന്റെ വെള്ളിത്തൂവല്‍’ എന്ന രണ്ടര മണിക്കൂര്‍ മുഴുനീള സിനിമയുണ്ടായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിനിമയുമായി ബന്ധപ്പെട്ട് വലിയ അറിവൊന്നുമില്ലായിരുന്നു. ഈ ചിത്രം ചെയ്യുന്നതിന് വേണ്ടി അതെല്ലാം പഠിച്ചുവെന്ന് സിസ്റ്റര്‍ പറയുന്നു. സിനിമ തുടങ്ങിയപ്പോള്‍ ചിലര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പ്രാര്‍ത്ഥനയും കാര്യങ്ങളുമായിട്ട് നടന്നാല്‍ പോരെ? എന്തിനാണ് ഇതിന്റെ പുറകെ നടക്കുന്നതെന്നും മറ്റും. പക്ഷെ സഭയും കൂടെയുള്ള സിസ്റ്റര്‍മാരും നല്ല പിന്തുണയാണ് നല്‍കിയതെന്ന് സിസ്റ്റര്‍ പറഞ്ഞു.

സാമ്പത്തികം വലിയൊരു വിഷയമായിരുന്നു. എന്റെ വ്യക്തിപരമായ ബന്ധങ്ങളിലൂടെയുള്ള ആളുകളില്‍ നിന്ന് കടം മേടിച്ചാണ് ഞാന്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയത്. അവസാന സമയത്ത് സഭയില്‍ നിന്ന് കുറച്ച് പണം തന്നതും ആശ്വാസമായിരുന്നു. ഈ ചിത്രത്തിന് തീയേറ്റുകള്‍ കിട്ടുമോ എന്നറിയില്ല. ഏതായാലും പള്ളികള്‍ വഴി കുട്ടികളെയും മാതാപിതാക്കളെയും ചിത്രം കാണിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സിസ്റ്റര്‍ പറയുന്നു.

Top