പീഡന ശ്രമത്തില്‍ നിന്നുവരെ രക്ഷപ്പട്ട സിസ്റ്ററുടെ തുറന്നെഴുത്ത്; റേപ്പിംങ് ഫാദേഴ്‌സിനെക്കുറിച്ചും മറഞ്ഞിരുന്ന് നീലപുസ്തകം വായിക്കുന്നവരെക്കുറിച്ചും സഭയിലെ പണക്കൊഴുപ്പിനെക്കുറിച്ചും

കന്യാസ്ത്രീകളും അച്ഛന്‍മാരും തമ്മിലുള്ള ലൈംഗീക ഇടപെടലുകളും അച്ഛന്മാരുടെ പീഡനങ്ങളും കേരളത്തില്‍ തുറന്ന ചര്‍ച്ചയാക്കിയത് സിസ്റ്റര്‍ ജസ്മിയാണ്. അവരുടെ തുറന്നെഴുത്തിന് ശേഷം ശക്തമായി മഠത്തിനകത്തെ ലോകത്തെ വെളിച്ചത്ത് കൊണ്ടുവരുന്ന പുസ്തകമാണ് ‘നന്മ നിറഞ്ഞവളെ സ്വസ്തി. കന്യാസ്ത്രീമഠത്തിന്റെ അകത്തളങ്ങള്‍ നമ്മെ ഞെട്ടിപ്പിക്കുന്നതാണെന്ന് സിസ്റ്റര്‍ മേരി ചാണ്ടി തന്റെ ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു. പുസ്തകത്തില്‍ ‘റേപ്പിങ് ഫാദേഴ്സ്’ എന്ന തലക്കെട്ടില്‍ എഴുതിയ ഓര്‍മക്കുറിപ്പിലാണ് ഇങ്ങനെയുള്ളത്. ‘നന്മ നിറഞ്ഞവളെ സ്വസ്തി’യുടെ പുനര്‍വായന ഈ സാഹചര്യത്തില്‍ അനിവാര്യമാണെന്നിരിക്കെയാണ് ഇതില്‍പ്പറയുന്ന യാഥാര്‍ഥ്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കുന്നത്.

”കന്യാസ്ത്രീ മഠത്തില്‍ വച്ച് ഇരുപതാംവയസ്സില്‍ തന്നെ ഒരു പുരോഹിതന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. തന്നെ കയറിപ്പിടിച്ച പുരോഹിതനെ കസേരയെടുത്ത് തലയ്ക്കടിച്ചതുകൊണ്ട് രക്ഷപ്പെടാനായി. ചോരയൊലിച്ച് കൊണ്ട് ഇദേഹം പുറത്ത് കടന്നു. എന്നാല്‍, പരാതിപ്പെട്ടപ്പോള്‍ തനിക്ക് എതിരേയാണ് ആരോപണമുണ്ടായത്. അച്ചന്മാര്‍ എന്തു ചെയ്താലും എതിര്‍ക്കാന്‍ പാടില്ല എന്നതായിരുന്നു മഠത്തിലെ അലിഖിത നിയമം. ഈ അച്ചനിപ്പോള്‍ വയനാട്ടിലെ ഒരു ഇടവകയില്‍ മര്യാദക്കാരനായി കഴിയുന്നു. കന്യാസ്ത്രീയും അച്ചനും എന്നൊക്കെ പറഞ്ഞാല്‍ ഇതാണോ എന്ന് ഞാന്‍ അതിശയിച്ച് പോയിട്ടുണ്ട്. ഇവരാണോ ഈശോയുടെ പ്രതിപുരുഷന്മാര്‍?”

ഒരു കന്യാസ്ത്രീ താന്‍ പ്രസവിച്ച ചോരകുഞ്ഞിനെ തലകീഴായി ടോയ്ലെറ്റിലെ ക്ലോസറ്റിലേക്ക് തള്ളികയറ്റുന്നു. കുഞ്ഞിന്റെ തല ക്ലോസെറ്റിനുള്ളിലെ മലിനജലത്തില്‍. ബാത്ത്റൂം നിറച്ച് ചോര. കുഞ്ഞിന്റെ കാലുമാത്രം പുറത്തേക്ക് തള്ളിനിന്ന് പിടക്കുന്നു. എത്ര ശ്രമിച്ചിട്ടും പ്രസവിച്ച കുഞ്ഞിനെ ഒളിപ്പിക്കാന്‍ പറ്റാത്ത പരാക്രമത്തിലായിരുന്നു ആ സിസ്റ്റര്‍’. സുല്‍ത്താന്‍ ബത്തേരിയിലെ ഒരു കന്യാസ്ത്രീമഠത്തിലെ കാഴ്ച്ചയായിരുന്നിത്. കുഞ്ഞിന്റെ കരച്ചില്‍കേട്ടിട്ടും അനങ്ങാതിരിക്കുന്ന മറ്റ് കന്യാസ്ത്രീകളും. കത്തോലിക്കാസഭയ്ക്കുള്ളില്‍ നടക്കുന്ന വൃത്തികേടിന്റെയും കപട ആത്മീയതയുടെയും ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ് അനാഥമന്ദിരം നടത്തുന്ന സിസ്റ്ററുടെ വെളിപ്പെടുത്തല്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നന്‍മ നിറഞ്ഞവളേ സ്വസ്തി ഒരു തുറന്നു പറച്ചിലാണ്. നാല്‍പ്പതു വര്‍ഷത്തെ കന്യാസ്ത്രീ ജീവിതത്തിനിടയില്‍ താന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍- മേരിചാണ്ടി പറയുന്നു.കന്യാസ്ത്രീകള്‍ മഠത്തിനകത്ത് ഒരിയ്ക്കലും സുരക്ഷിതരല്ലെന്നാണ് മേരി ചാണ്ടിയുടെ പക്ഷം. മഠത്തില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ അവരുടെ വായ പിന്നെ തുറക്കേണ്ടി വരില്ല. നാല്‍പ്പത് വര്‍ഷത്തിലധികം മഠത്തില്‍ ചെലവഴിച്ച മേരി ചാണ്ടിയ്ക്ക് മഠത്തില്‍ നടക്കുന്ന അരുതായ്മകള്‍ക്കെതിരെ കണ്ണടയ്ക്കാനാവുമായിരുന്നില്ല. ”കന്യാസ്ത്രീകള്‍ യഥാര്‍ഥത്തില്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. എന്നാല്‍ ചിലയിടങ്ങളില്‍ അച്ചന്‍മാരുടെ മണവാട്ടിമാരാവാന്‍ നിര്‍ബന്ധിതരാവുന്നതായി” മേരി ചാണ്ടി ആരോപിക്കുന്നു.

ഒന്നോ രണ്ടോ പേരുടെ പ്രവൃത്തികള്‍ മൂലം സഭയ്ക്ക് മുഴുവന്‍ ദുഷ്പേരുണ്ടാകുന്നു. മഠത്തിലെ ചില കന്യാസ്ത്രീകളുടെ അശ്ലീലതകളെയും കപട ആത്മീയതയേയും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു. മഠത്തിലെ ചില കന്യാസ്ത്രീകള്‍ ‘വൃത്തികെട്ട’ പടമുള്ള മാസികകള്‍ വായിക്കുന്ന ശീലമുള്ളവരായിരുന്നു. ഇത്തരം മാസികകള്‍ എവിടുന്ന് കിട്ടുന്നുവെന്ന് ഞാന്‍ അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഒരിക്കല്‍ ഒരു കന്യാസ്ത്രീ മിക്കപ്പോഴും മുറി അടച്ചിട്ട് അതിനുള്ളിലിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. എല്ലാ കാര്യത്തിലും മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നവളുമായിരുന്നു അവര്‍. എന്നാല്‍ ഈ രഹസ്യമായ ഏര്‍പ്പാടുകള്‍ എന്താണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. വളരെ രഹസ്യമായി ഇക്കാര്യം ശ്രദ്ധിച്ചപ്പോള്‍ അവര്‍ ഒരു മാസിക പതിവായി വായിച്ച് തൃപ്തിയടയുന്നതായി കണ്ടുപിടിച്ചു.

ആണുംപെണ്ണും തുണിയില്ലാതെ നില്‍ക്കുന്ന ചിത്രങ്ങളുള്ള മാസിക. ചില അച്ചന്‍മാര്‍ മഠത്തില്‍ ആവശ്യമില്ലാതെ വരുന്നതിനോട് എനിക്കെതിര്‍പ്പായിരുന്നു. ഞാനക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ചില കന്യാസ്ത്രീകള്‍ മുറിയില്‍ കയറിയ അച്ചന്മാരോട് വളരെയേറെ സമയം ചിരിച്ചുകുഴഞ്ഞ് വര്‍ത്തമാനം പറയുന്നത് എന്തിനാണെന്നും ചിന്തിച്ചിരുന്നു. അതൊക്കെ വഴിപിഴച്ചുപോവുന്നതിനുള്ള കാരണങ്ങളാവാമെന്നും സഭയെ നാണംകെടുത്തുമെന്നും തോന്നിയിരുന്നു. കന്യാമഠങ്ങള്‍ കന്യാവ്രതത്തിന്റെ കശാപ്പുശാലകളാണെന്ന് പുസ്തകം പറയുന്നു. കുര്‍ബാന, പട്ടം, വിവാഹം, കുമ്പസാരം, രോഗിലേപനം, മാമ്മോദിസ, സ്ഥൈര്യലേപനം എന്നീ ഏഴ് കൂദാശകള്‍ക്ക് പുറമെ പൗരസ്ത്യ കാനാന്‍ നിയമത്തിന്റെ മറപിടിച്ച് രഹസ്യവിവാഹം എന്ന പേരില്‍ വ്യഭിചാരത്തെ കൂടി കൂദാശകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നും സ്വസ്തി വിമര്‍ശിക്കുന്നു. സിസ്റ്റര്‍ അഭയ, ജ്യോതിസ് തുടങ്ങി നിരവധി കന്യാസ്ത്രീകള്‍ പൗരോഹിത്യത്തിന്റെ ക്രൂരമായ പ്രതികാരത്തിന്റെ ഇരകളായിരുന്നെന്നും ഈ പുസ്തകം തുറന്നടിക്കുന്നുണ്ട്.

തെറ്റിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ സഭയിലെ ചിലരുടെ അപ്രീതിക്ക് പാത്രമാവേണ്ടി വന്ന സിസ്റ്റര്‍ മേരി ഒറ്റപ്പെടുത്തലുകളില്‍ തളര്‍ന്നില്ല. മഠംവിട്ട ശേഷം പുല്‍പ്പള്ളി ഏരിയപ്പള്ളിയില്‍
ശാന്തിസദനിലെ നിര്‍ധന കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ‘അമ്മ’യായി ജീവിതം നയിക്കുകയാണീ 72കാരി. അനാഥ മന്ദിരം നടത്തുന്നതിലും സഭയിലെ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു. അനാഥമന്ദിരം രൂപതയുടെ പേരില്‍ എഴുതികൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഇതോടെ ഒറ്റപ്പെടുത്തലിന്റെ കാഠിന്യം വര്‍ധിച്ചതായും തന്റെ പദ്ധതി തകര്‍ക്കാനുമായി ഇവരുടെ ചട്ടംകെട്ടല്‍. പാലാ വടക്കേക്കര ചാണ്ടി- മറിയാമ്മ ദമ്പതികളുടെ മകളാണ്. ഇന്ന് പള്ളിമേടയിലേക്കോ, ബിഷപ്പ് ഹൗസിലേക്കോ കടന്നുവരുന്നവര്‍ക്ക് ആധുനിക സൗകര്യങ്ങളുടെ മേടകളാണ് കാണാന്‍ സാധിക്കുന്നത്. ആതുരാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍ ബിസിനസ് മാര്‍ഗ്ഗങ്ങളാണ് ഇവര്‍ക്ക്.

പൊതുസമൂഹത്തിന്റെ ലാഭക്കൊതിക്കൊപ്പം ക്രൈസ്തവ സ്ഥാപനങ്ങള്‍ നീങ്ങാന്‍ പാടില്ല. കണ്ണുമടച്ച് പുരോഹിതരെ വിശ്വസിക്കുന്ന രീതിയാണ് എല്ലാവര്‍ക്കും. അതുകൊണ്ട് സഭയില്‍ സമ്പത്തിനും ലൈംഗിക അരാജകത്വത്തിനും വേണ്ടി എന്തുംചെയ്യാന്‍ മടിയില്ലാത്ത ഒരു വിഭാഗം വളര്‍ന്നുവരുന്നുണ്ട്. സഭയ്ക്ക് കോടികളുടെ ഫണ്ട് ലഭിക്കുന്നുണ്ട്. ഇതെല്ലാം അച്ചന്‍മാരും കന്യാസ്ത്രീകളും ധൂര്‍ത്തടിച്ച് കൊഴുക്കുകയാണ്. അര്‍ഹതപ്പെട്ടവരെ സഹായിക്കാനാവണം ഈ പണം ചെലവഴിക്കേണ്ടത്. അതിന് പകരം ചില പുരോഹിതന്‍മാരും കന്യാസ്ത്രീകളും ഈ പണമുപയോഗിച്ച് സുഖ ജീവിതം നയിക്കുന്നു. സഭയിലെ ചിലര്‍ ചെയ്ത കുറ്റങ്ങളെ മറയ്ക്കാനും ഈ പണം ഉപയോഗിക്കുന്നു. അഭയ കേസില്‍ സഭയ്ക്ക് വേണ്ടപ്പെട്ടവരെ സംരക്ഷിക്കാനായി ചാക്കു കണക്കിന് പണമാണ് നല്‍കിയതെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് സിസ്റ്റര്‍ മേരി ചാണ്ടി പുസ്തകത്തിലൂടെ നടത്തിയത്.

അഭയയുടെ കൊലപാതകം നമുക്കെല്ലാം അറിയാവുന്നതാണല്ലൊ. തിരുവനന്തപുരത്ത് പൂങ്കുളത്തെ കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നിലും ദുരൂഹതയുണ്ട്. സഭയിലെ ചിലരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്തവരുടെ അവസ്ഥ ഇങ്ങനെയൊക്കെത്തന്നെയാകുമെന്നും മേരി ചാണ്ടി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മനസ്സിനും ശരീരത്തിനും കടിഞ്ഞാണിടാന്‍ കഴിയാത്തവര്‍ സഭയില്‍ നിന്ന് മാറിനിന്നശേഷം വിവാഹം കഴിക്കുകയാണ് നല്ലതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വൈദികര്‍ക്കെതിരേയും കന്യാസ്ത്രീ മഠങ്ങള്‍ക്കെതിരേയും വിമര്‍ശനങ്ങളുമായി പുസ്തകം ഇറക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞതുമുതല്‍ തന്നെ നേതൃത്വം വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. ക്രൈസ്തവ സഭകളില്‍ സമ്പത്തിനും ലൈംഗികതക്കും വേണ്ടി എന്തും ചെയ്യാനും മടിയില്ലാത്തവരാണെന്ന് സിസ്റ്റര്‍ മേരി ചാണ്ടി പുസ്തകത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.

സിസ്റ്ററിന്റെ ഓര്‍മക്കുറിപ്പുകളില്‍ സഭയെ പ്രതിരോധത്തിലാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മഠത്തില്‍ നടക്കുന്ന പലകാര്യങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ചതിന്റെ ഫലമായി തന്നെ വകവരുത്താന്‍ സഭയിലെ ചിലര്‍ തീരുമാനിച്ച വിവരം അറിഞ്ഞതോടെ കോഴിക്കോടുള്ള ഒരു മഠത്തില്‍ നിന്ന് ആണ്‍വേഷം ധരിച്ച് രക്ഷപ്പെടുകയാണുണ്ടായത്. മോഹിച്ച് സഭാവസ്ത്രമണിഞ്ഞ സിസ്റ്റര്‍ മേരി ആഗ്രഹിച്ചതുപോലൊരു ജീവിതമായിരുന്നില്ല കന്യാസ്ത്രീ മഠത്തിലേത്. മഠത്തിന്റെ അകത്തള രഹസ്യങ്ങള്‍ നാലു ചുമരുകള്‍ക്കുള്ളില്‍തട്ടി പുറത്തേക്ക് പോകാറില്ല. ഏറെ മോഹിച്ച് സഭാവസ്ത്രമണിഞ്ഞ് ദൈവത്തിന്റെ മണവാട്ടിയാവാന്‍ ഒരുങ്ങി മഠത്തിലെത്തിയ സിസ്റ്റര്‍ മേരി ചാണ്ടിയ്ക്കുണ്ടായത് തിക്താനുഭവങ്ങള്‍ മാത്രമായിരുന്നു. 102 പേജുള്ള പുസ്തകം 2012ല്‍ കണ്ണൂരിലെ കൈരളി ബുക്സാണ് പുറത്തിറക്കിയിട്ടുള്ളത്.

Top