ന്യൂഡല്‍ഹി:കുട്ടികള്‍ക്കായുള്ള പ്രത്യേക ഓഫറുമായി എയര്‍ ഇന്ത്യ. ശിശുദിനം പ്രമാണിച്ചാണ് ഇത്തരത്തില്‍ ഒരു ഓഫര്‍. എയര്‍ഇന്ത്യയില്‍ കുടുംബത്തോടൊപ്പമുള്ള സൗജന്യയാത്രയ്ക്കുള്ള ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ആദ്യ വിജയിക്ക് ഡല്‍ഹി സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തില്‍ നാല് എകണോമി ക്ലാസ് ടിക്കറ്റാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം ലഭിക്കുന്ന കുട്ടിക്ക് ഡൊമസ്റ്റിക് സെക്ടറില്‍ സൗജന്യമായി നാല് ടിക്കറ്റും മൂന്നാം സമ്മാനം ലഭിക്കുന്നവര്‍ക്ക് ഡൊമസ്റ്റിക് സെക്ടറില്‍ നാല് അപ്‌ഗ്രേഡ് വൗച്ചറുമാണ് ലഭിക്കുക. 12 വയസിന് താഴെയുള്ള കുട്ടികള്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം. ഡിസംബര്‍ ആദ്യ ആഴ്ചയാണ് നറുക്കെടുപ്പ്.