ഇരുന്നു ജോലി ചെയ്യുന്നവര്‍ കുടുങ്ങുന്നു; 80 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍; നടുവിനും കഴുത്തിനും വേദനയുമായി ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

മുംബൈ: രാജ്യത്തെ സോഫ്റ്റ് വെയര്‍ സ്ഥാപനങ്ങളിലും കംപ്യൂട്ടര്‍ അധിഷ്ടിധ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കു ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതായി പഠന റിപ്പോര്‍ട്ട്. മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നവര്‍ക്കു കഴുത്തിനും നടുവിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡല്‍ഹി എയിംസിലെ അധികൃതര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ രാജ്യത്തെ ആളുകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നത്.
രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ പ്രഫഷണല്‍സിനിടയില്‍ നടത്തിയ പഠനത്തിലാണ് സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവരുടെ ശരീരത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. സോഫ്്റ്റ് വെയര്‍ കമ്പനിയിലെ ജീവനക്കാര്‍ക്കും പ്രഫഷണല്‍സിനും കഴുത്തിനും അലൈന്‍മെന്റുകള്‍ക്കും വേദനയും മറ്റു ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമാണ് പലപ്പോഴും അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നു സോഫ്റ്റ് വെയര്‍ കമ്പനികള്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ തങ്ങളുടെ പ്രഫഷണലുകളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
ജോലി ചെയ്യുമ്പോള്‍ വേദന ഉണ്ടാകാതിരിക്കാന്‍ ഇരിക്കേണ്ട പൊസിഷനുകള്‍ സംബന്ധിച്ചാണ് പ്രധാനമായും ജീവനക്കാര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കുന്നത്. എയിംസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠന റിപ്പോര്‍ട്ട് വിവിധ കമ്പനികള്‍ക്കു അയച്ചു നല്‍കിയിട്ടുണ്ട്. ഈ കമ്പനികള്‍ നടത്തിയ പഠനത്തിനും ഇതേ സാധ്യതള്‍ തന്നെയാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് ഇവര്‍ കൂടുതല്‍ നടപടികളിലൂടെ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങിയത്.
എല്ലാ ഓഫിസുകളിലും രാവിലെയും വൈകിട്ടുമായി ഒരു മണിക്കൂര്‍ വിവിധ എക്‌സര്‍സൈസുകളും വേദന ഉണ്ടാകാതിരിക്കാന്‍ ഇരിക്കേണ്ട വിവിധ പൊസിഷനുകള്‍ സംബന്ധിച്ചും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.

Top