സിവയുടെ സ്‌കൂള്‍ വാര്‍ഷികത്തിന് ധോണിയെത്തി; ചിത്രങ്ങളും വീഡിയോയും വൈറല്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ടീം ഇന്ത്യ. അതുകൊണ്ട് തന്നെ ടെസ്റ്റില്‍ നിന്നും വിരമിച്ച മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നും ഒരു ചെറിയ ബ്രേക്കെടുത്തിരിക്കുകയാണ്. മകള്‍ സിവയ്‌ക്കൊപ്പം സമയം ചെലവഴിക്കുകയാണ് ധോണിയുടെ ഇപ്പോഴത്തെ മുഖ്യ ഹോബി. മലയാളത്തില്‍ പാട്ടുപാടി മലയാളികളെ കയ്യിലെടുത്ത സിവ അച്ഛനേക്കാള്‍ സ്റ്റാറാണിപ്പോള്‍. ആദ്യ സ്‌കൂള്‍ വാര്‍ഷികത്തിന് ധോണിക്കൊപ്പമാണ് സിവ സ്റ്റാറായത്. പിങ്കും വൈറ്റും ഇടകലര്‍ന്ന വേഷത്തിനൊപ്പം തലയില്‍ ചെറിയ കിരീടം ചൂടിയാണ് സിവ കൊച്ചു രാജകുമാരിയായത്. സിവയുടെ സ്‌കൂള്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിവയെ മടിയിലിരുത്തി ധോണി മറ്റു കുട്ടികളുമായും കൂട്ടുകൂടുന്നതും വീഡിയോയില്‍ കാണാം.

Top