ശിവഗിരി: ശ്രീനാരായണ ഗുരുവിന്‍റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ. ഗുരുവിന്‍റെ ദര്‍ശനങ്ങള്‍ക്ക് ഇന്നുംപ്രസക്തിയുണ്ട്. വര്‍ഗീയശക്തികള്‍ ഗുരുവിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് കൊടുംവഞ്ചനയാണ്. രാജ്യത്തെ വിവിധ തട്ടിലാക്കാനുള്ള രാഷ്ട്രീയ ശക്തി ആര്‍ജിക്കാനാണ് അവരുടെ ശ്രമം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മഹത്തായ തത്വങ്ങള്‍ ബലികഴിക്കരുത്. എല്ലാ മതങ്ങളുടെയും നല്ലകാര്യങ്ങള്‍ ഉള്‍ക്കൊണ്ടതാണ് ഗുരുദര്‍ശനമെന്നും സോണിയ പറഞ്ഞു.കേരളത്തില്‍ പരിവര്‍ത്തനം സാധ്യമാക്കിയ സംഘടനയാണ് എസ്.എന്‍.ഡി.പി. യോഗത്തിന്‍റെ ഇന്നത്തെ പ്രചാരകര്‍ക്ക് സാമൂഹ്യനീതിയുടെ പ്രചാരകരാകാന്‍ കഴിയുമോയെന്ന് സംശയമാണെന്നും സോണിയ പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും അടക്കമുള്ളവര്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളില്‍ സ്വാധീനിക്കപ്പെട്ടാണു സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേരളത്തില്‍ പരിവര്‍ത്തനം നടത്തിയ സംഘടനയാണ് എസ്എന്‍ഡിപി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് ആര്‍.ശങ്കറെ കോണ്‍ഗ്രസ് കേരളത്തിന്റെ മുഖ്യമന്ത്രിയാക്കി. എസ്എന്‍ഡിപിയുടെ ഇന്നത്തെ പ്രചാരകര്‍ക്കു സാമൂഹ്യനീതിയുടെ പ്രചാരകരാകാന്‍ കഴിയുമോയെന്നതു സംശയമാണെന്നും സോണിയ പറഞ്ഞു. രാവിലെ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ധര്‍മപതാക ഉയര്‍ത്തിയതോടെ ശിവഗിരി തീര്‍ഥാടനത്തിന് ഔദ്യോഗിക തുടക്കമായി