![](https://dailyindianherald.com/wp-content/uploads/2016/01/gulam-1.jpg)
കൊ്ച്ചി: മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും കണ്ടു വന്നിരുന്ന കലാപരിപാടികള്ക്കെതിരായ വിലക്കും ഭീഷണിയും കേരളത്തിലും. പ്രശ്സ്ത സംഗീതജ്ഞന് ഗുലാം അലിക്കെതിരെയാണ് ഭീഷണിയുമായി കേരളത്തിലെ ശിവസേന രംഗത്ത് എത്തിയിരിക്കുന്നത്.
പാക് സംഗീതജ്ഞന് ഗുലാം അലി കേരളത്തില്‍ ഈമാസം നടത്താനിരിക്കുന്ന സംഗീത പരിപാടിയില്‍നിന്ന് പിന്മാറണമെന്നാണ് ശിവസേന ഇപ്പോള്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. സ്വരലയയുടെ ആഭിമുഖ്യത്തില്‍ ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടും നടക്കുന്ന സംഗീതപരിപാടി തടയുമെന്നും ശിവസേന മഹാരാഷ്ട്ര എം.പി. കൃപാല്‍ജി ദൊമാനെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യക്കെതിരായി ആക്രമണം നടത്തുന്ന തീവ്രവാദികളെ പ്രോത്സാഹിക്കുന്ന നടപടി പാകിസ്താന് അവസാനിപ്പിക്കാത്തിടത്തോളം ആ രാജ്യവുമായി സൗഹൃദം പാടില്ളെന്നതാണ് ശിവസേനയുടെ തീരുമാനം. പാക് ഗായകന്റെ ഗസല്‍ സന്ധ്യ നടത്താന്‍ സി.പി.എം നേതാവ് എം.എ. ബേബിയും കൂട്ടരും നടത്തുന്ന ശ്രമം അപലപനീയമാണ്.
രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതക്കെതിരെയാണ് ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതെന്ന എം.എ. ബേബിയുടെ പ്രസ്താവന രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണെന്നും നേതാക്കള്‍ ആരോപിച്ചു. ജനുവരി 15മുതല്‍ 17വരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭപരിപാടി സംഘടിപ്പിക്കും. ഇത്തരം പരിപാടി നിരോധിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനുണ്ടെന്നും അവര്‍ പറഞ്ഞു.