മധ്യപ്രദേശില്‍ കോൺഗ്രസ് ഭരണം താഴെ പോകും!.ആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെക്കുന്നു.അജയ് സിംഗിന് വേണ്ടി നീക്കം!!

ഭോപ്പാൽ :മധ്യപ്രദേശില്‍ മുതിർന്ന നേതാവ് അജയ് സിംഗിന് വേണ്ടി കടുത്ത നീക്കവുമായിആറ് കോണ്‍ഗ്രസ് എംഎല്‍എമാര്‍.കോൺഗ്രസ് ഭരണം താഴെ പോകുമെന്നും സൂചന .മുതിര്‍ന്ന നേതാവ് അജയ് സിംഗിന് വേണ്ടിയാണ് ആറ് എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹതം ഇത്തവണ മത്സരിച്ച് തോറ്റിരുന്നു. അദ്ദേഹത്തിന് വീണ്ടും സീറ്റ് കൊടുക്കാന്‍ വേണ്ടിയാണ് ആറ് പേര്‍ രാജിപ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ അദ്ദേഹം മത്സരിക്കണമെന്നാണ് ആവശ്യം. ഇത് അനാവശ്യ പ്രതിസന്ധിയിലേക്ക് കോണ്‍ഗ്രസിനെ നയിച്ചിരിക്കുകയാണ്.ചുര്‍ഹത് മണ്ഡലത്തില്‍ നിന്നാണ് അജയ് സിംഗ് മത്സരിച്ച് തോറ്റത്. ഇവിടെ നിന്ന് ആറ് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അര്‍ജുന്‍ സിംഗിന്റെ മകനാണ് അജയ് സിംഗ്. എന്നാല്‍ ഇത്തവണ ബിജെപിയുടെ ശാരദേന്ദു സിംഗിനോട് 6402 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെടുകയായിരുന്നു. സ്വന്തം മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിക്കാത്ത അദ്ദേഹം വേറൊരു മണ്ഡലത്തില്‍ എങ്ങനെ വിജയിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്

മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസിന് നിയമസഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. സ്വതന്ത്രരുടെയും ബിഎസ്പിയുടെയും പിന്തുണയോടെയാണ് ഭൂരിപക്ഷം ഒപ്പിച്ചത്. ഈ സാഹചര്യത്തില്‍ രാജി നേതൃത്വത്തെ ഞെട്ടിക്കുന്നതാണ്. മുതിര്‍ന്ന നേതാവിന് വേണ്ടിയാണ് ഇവര്‍ ഇത്തമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഇയാള്‍ തിരഞ്ഞെടുപ്പില്‍ തോറ്റ നേതാവാണ്. അതേസമയം ദിഗ്വിജയ് സിംഗ് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. കമല്‍നാഥിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നാണ് ദിഗദ്വിജയ് സിംഗ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇവര്‍ രാജിവെച്ചാല്‍ സര്‍ക്കാര്‍ താഴെ വീഴാനുള്ള സാധ്യത വരെ ഉണ്ട്.digvijaysingh

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗദര്‍ദ്വാരയിലെ എംഎല്‍എ സുനീത പാട്ടീലാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. താന്‍ വിജയിച്ചത് 15363 വോട്ടിനാണെന്നും അതില്‍ സന്തോഷമുണ്ടെന്നും സുനീത പറയുന്നു. എന്നാല്‍ അജയ് സിംഗ് നിയമസഭയില്‍ ഇല്ലെങ്കില്‍ അത് പാര്‍ട്ടിക്ക് തീരാ നഷ്ടമാണ്. എന്റെ മണ്ഡലത്തിലെ വികസനത്തിന് മാത്രമേ എനിക്ക് പ്രയ്തനിക്കാനാവൂ. എന്നാല്‍ അജയ് സിംഗ് മൊത്തം സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാവാണെന്നും സുനില്‍ വ്യക്തമാക്കി. മനപ്പൂര്‍വം തോല്‍പ്പിച്ചു അജയ് സിംഗിനെ ചിലര്‍ വ്യക്തിപരമായി വേട്ടയാടുകയായിരുന്നു. ബിജെപിക്കെതിരെ സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. ഇക്കാരണം കൊണ്ടാണ് അദ്ദേഹം ഇരയാക്കപ്പെട്ടത്. അജയ് തോല്‍ക്കണമെന്ന് ബിജെപി ആഗ്രഹിച്ചിരുന്നു. അതേസമയം താന്‍ രാജിക്കത്ത് തയ്യാറാക്കിയതായി സുനീത പറഞ്ഞു. തന്റെ മണ്ഡലമായ ഗദര്‍ദ്വാരയില്‍ നിന്ന് മത്സരിച്ചാല്‍ അജയ് സിംഗ് വിജയിക്കും. അത്രയ്ക്ക് ഉറപ്പ് പറയാന്‍ തനിക്ക് സാധിക്കുമെന്നും അവര്‍ പറഞ്ഞു.

ജബല്‍പൂര്‍ നോര്‍ത്തിലെ എംഎല്‍എ വിനയ് സക്‌സേന, ചിത്രകൂടിലെ എംഎല്‍എ നീലാങ്ക്ഷു ചതുര്‍വേദി, സുരേന്ദ്ര സിംഗ്, അലോക് ചതുര്‍വേദി, സുമിത്ര കസ്‌ദേക്കര്‍ എന്നീ എംഎല്‍എമാരും അജയ് സിംഗിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരും രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്. അജയ് സിംഗ് തങ്ങളുടെ നേതാവാണെന്നും ചുര്‍ഹത്തിലെ ജനങ്ങള്‍ വലിയ തെറ്റാണ് ചെയ്തതെന്നും വിനയ് സക്‌സേന പറഞ്ഞു. അദ്ദേഹത്തെ എന്ത് വില കൊടുത്തും തന്റെ മണ്ഡലത്തില്‍ വിജയിപ്പിക്കുമെന്നും സക്‌സേന പറഞ്ഞു.

അജയ് സിംഗിനെ കാണാന്‍ ദിഗ്വിജയ് സിംഗ് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിട്ടുണ്ട്. തല്‍ക്കാലത്തേക്ക് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആവശ്യം. മുന്‍ സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ യാദവും അദ്ദേഹത്തെ കാണാന്‍ എത്തിയിട്ടുണ്ട്. അതേസമയം തനിക്ക് വീണ്ടും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരോട് രാജിവെക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചതായി സൂചനയുണ്ട്. ഇനി എന്ത്? ആറ് പേരും രാജിക്കത്ത് പിന്‍വലിച്ചിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. അതേസമയം അജയ് സിംഗിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കും. അദ്ദേഹത്തിന് സംസ്ഥാന സമിതിയില്‍ നിര്‍ണായക സ്ഥാനവും ലഭിക്കും. കോണ്‍ഗ്രസില്‍ ഏറ്റവും സ്വീകാര്യനായ നേതാവായിട്ടാണ് അജയ് സിംഗ് അറിയപ്പെടുന്നത്. അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട്.

Top