ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു

ഉത്തര്‍പ്രദേശ്: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു കയറി ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു. അജയ് കുമാര്‍ വര്‍മ (33), ഭാര്യ സ്വപ്ന (28), രണ്ട് മക്കളായ ആര്യന്‍ (8), യാഷ് (10), സഹോദരന്‍ രാംജന്‍ം (28), ഡ്രൈവര്‍ അജയ് കുമാര്‍ യാദവ് (36) എന്നിവരാണ് മരിച്ചത്.

സൂറത്തിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ച കാര്‍ നാരായണ്‍പൂര്‍ ഗ്രാമത്തിന് സമീപം എത്തിയപ്പോഴാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്ന് പോലീസ് അറിയിച്ചു. കട്ടര്‍ ഉപയോഗിച്ച് അപകടത്തില്‍പ്പെട്ടവരെ കാറില്‍ നിന്ന് പുറത്തെടുത്ത് അവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top