വിവാദമായ ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷയ്ക്ക് സ്റ്റേ

ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്‍റണിയുെട വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആന്‍റണി നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. ആന്‍റണിയുടെ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് ആന്‍റണി പുനപരിശോധനാഹര്‍ജി നല്‍കിയത്.

2001 ജനുവരി ആറിനായിരുന്നു ആലുവ മാഞ്ഞൂരാന്‍ വീട്ടിലെ ആറുപേരെ ആന്‍റണി വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പൊതുപ്രവര്‍ത്തകനായ ജയകുമാര്‍ നായര്‍ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളുകയും പ്രതിക്ക് നേരിട്ട് ഹര്‍ജി നല്‍കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top