സ്വന്തം ലേഖകൻ
സേലം : തമിഴ്‌നാട്ടിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി പാത്രത്തിലടച്ച് സൂക്ഷിച്ചു. സേലത്ത് ഞായറാഴ്ചയാണ് സംഭവം. രണ്ടാംക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ അയൽവാസിയായ യുവാവാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന.
കുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്നു. മിഠായി നൽകാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ വീട്ടിൽ കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിച്ചുവെന്നും അതിനു ശേഷം സംഭവം പുറത്തറിയാതിരിക്കാൻ കൊലപ്പെടുത്തിയ ശേഷം പൂജാമുറിയിൽ ഉണ്ടായിരുന്ന വലിയ പാത്രത്തിൽ അടച്ച് സൂക്ഷിക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെൺകുട്ടിയുടെ പിതാവ് ശനിയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി യുവാവിനൊപ്പം പോകുന്നത് കണ്ടതായി വിവരം ലഭിച്ചു. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അതേസമയം പ്രതി ഒളിവിൽ പോയതായാണ് വിവരം.