ശരീരം തളര്‍ന്ന അച്ഛനെ ഉപേക്ഷിച്ച് അമ്മ പോയി; അച്ഛനുകൂട്ടായി ആറുവയസുകാരി

വാഹനാപകടത്തില്‍ ശരീരം തളര്‍ന്ന അച്ഛനെ ഉപേക്ഷിച്ച് അമ്മ പോയപ്പോള്‍ അച്ഛനുകൂട്ടായി  ആറുവയസുകാരി. ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ് ജിയ… ചൈനയിലാണ് ഈ മിടുക്കിയുടെ സ്ഥലം. പിതാവിന്റെ മാത്രമല്ല പ്രായമായ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കാര്യങ്ങളെല്ലാം നോക്കുന്നത് ഈ മിടുക്കിയാണ്. മകളുടെ ദിനചര്യ പോലും ആരെയും ആഘര്‍ഷിക്കും. കൃത്യം ആറു മണിക്ക് ജിയ എഴുന്നേല്‍ക്കും. പിന്നീട് അര മണിക്കൂറോളം പിതാവിന് ശരീരം മസാജ് ചെയ്തു കൊടുക്കും. സ്‌കൂളിലേക്ക് പോകുന്നതിന് മുമ്പ് പിതാവിനെ കിടക്കയില്‍നിന്നും എഴുന്നേല്‍പ്പിച്ച് കുളിപ്പിച്ച് നല്ല വസ്ത്രങ്ങള്‍ ധരിപ്പിക്കും. എന്നിട്ടാണ് അവള്‍ സ്‌കൂളിലേക്ക് പോകുക.

സ്‌കൂളില്‍നിന്നും വന്നാലുടന്‍ വീട്ട് ജോലികള്‍ ചെയ്യുന്നതിന് മുത്തശ്ശിയെ സഹായിക്കും. മുത്തശ്ശിയോടൊപ്പം രാത്രിക്കുള്ള ഭക്ഷണം തയ്യാറാക്കുകയും പിതാവിനെ ഊട്ടുകയും ചെയ്യും. തുടര്‍ന്ന് അച്ഛന്‍ ഉറങ്ങി എന്ന് ഉറപ്പായിട്ടേ അവള്‍ കിടക്കാന്‍ പോകുകയുള്ളൂ. ഇതാണ് ജിയയുടെ ഒരു ദിവസം. വാക്കുകളില്‍ ഒതുങ്ങാത്ത സ്‌നേഹത്തിന്റെ വിഡിയോ സോഷ്യല്‍ ലോകത്തും വൈറലാവുകയാണ്. കാര്‍ അപകടത്തില്‍പ്പെട്ട് കാലിന് താഴോട്ട് തളര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന സമയത്താണ് ഭാര്യ ഇയാളെ ഉപേഷിച്ച് പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ച് ദിവസം അമ്മയുടെ വീട്ടില്‍ താമസിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയത്. എന്നാല്‍ പിന്നീടൊരിക്കലും അവള്‍ തിരിച്ച് വന്നില്ല. ജിയയുടെ മൂത്ത സഹോദരനേയും കൂട്ടിയാണ് അവര്‍ പോയത്. ജിയ എന്റെ മകള്‍ മാത്രമല്ല എന്റെ ഇരുകൈകളാണ് ടിയാന്‍ ഹെയ്‌സെംഗ് പറഞ്ഞു. ‘ആദ്യമൊക്കെ അച്ഛന് ഷേവ് ചെയ്തു കൊടുക്കുന്നത് എങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യമൊക്കെ എന്നും അച്ഛന്റെ മുഖത്ത് മുറിവുണ്ടാക്കുമായിരുന്നു. മുഖം മുറിഞ്ഞ് ചോരപോലും വന്നിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും അച്ഛന് വേദനിക്കുന്നതായി അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ വൃത്തിയായി ഷേവ് ചെയ്യാന്‍ പഠിച്ചെന്നും ജിയ പറയുന്നു. അമ്മയെ മിസ്സ് ചെയ്യുന്നുണ്ടെന്ന് ചോദിച്ചാല്‍ ജിയയുടെ മറുപടി ഇങ്ങനെ. ‘ഇല്ല, അവര്‍ ഒരിക്കല്‍ പോലും അച്ഛനെ വേണ്ട വിധത്തില്‍ പരിചരിച്ചിരുന്നില്ല. അമ്മയെ മിസ് ചെയ്യുന്നില്ലെങ്കിലും സഹോദരനെ വല്ലാതെ മിസ് ചെയ്യുന്നുെവന്ന് ജിയ പറയും. എന്നാല്‍ എനിക്ക് സഹോദനെ മിസ്സ് ചെയ്യുന്നുണ്ട്. ജീവിതത്തില്‍ ബാക്കി ഭാഗം തളര്‍ന്നുപോയെങ്കിലും ഒരിക്കലും തളരാത്ത മനസുമായി ഇങ്ങനെ ഒരു മകളെ കിട്ടിയ പിതാവിനുള്ള ആശംസകളാണ് സോഷ്യല്‍ ലോകത്ത്. ഈ പൊന്നുമകള്‍ക്കുള്ള കയ്യടികളും.

Top