കോട്ടയം: കലക്ടറേറ്റിനു സമീപം ഡോ. ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുള്ള ഫെന്‍ ഹാള്‍ ഹോംസ്റ്റേയില്‍ നിന്നു സ്‌കോഡ കാറും ലാപ് ടോപ്പും മോഷണം പോയ കേസില്‍ അറസ്റ്റിലായത് മൂന്ന് യുവാക്കള്‍. ഇതിലൊരു പെണ്‍കുട്ടിയുമുണ്ട്.
ചെങ്ങന്നൂര്‍ പാറയില്‍ ജുബല്‍ വര്‍ഗീസ് (26) സഹോദരന്‍ ജെത്രോ വര്‍ഗീസ് (21), എറണാകുളം തോട്ടുമുഖം അരുണ്‍ തയ്യില്‍ രേവതി കൃഷ്ണ (21) എന്നിവരെ മുംബൈയിലെ ധാരാവിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നിര്‍ദ്ദേശാനുസരണം എഎസ്പി ചൈത്ര തെരേസാ ജോണ്‍, കോട്ടയം ഡിവൈഎസ്പി: സക്കറിയ മാത്യു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഈ മോഷണക്കേസില്‍ ദുരൂഹത ഏറെയാണ്. മോഷണം പോയവരെ എങ്ങനെ കൃത്യമായി മുംബൈയിലെത്തി അറസ്റ്റ് ചെയ്യാനായി എന്നതുള്‍പ്പെടെ പല സംശയങ്ങളുണ്ട്. എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മോഷണമാണെന്ന് മാത്രമാണ് പറയുന്നത്.
സ്‌കോഡാ കാര്‍ എത് സാഹചര്യത്തിലാണ് മോഷണം പോയത് എന്നതിനെ കുറിച്ചാണ് സംശയങ്ങള്‍ ഏറെ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ ഇതിന് പിന്നിലെന്ന സംശയവും ഉണ്ട്.