നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ നന്ദമൂരി ബാലകൃഷ്ണ ആരാധകന്റെ കരണത്തടിച്ചതിന്റെ പേരില്‍ വിവാദത്തില്‍.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണാ് സംഭവം നടന്നത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന ആരാധകനാണ് ബാലകൃഷ്ണയുടെ തല്ല് കൊണ്ടത്.
ആരാധകന്‍രെ മുഖത്തടിച്ച ബാലകൃഷ്ണ അയാളെ പിടിച്ച് തള്ളുകയും ചെയ്തു. തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എയാണ് ദക്ഷിണേന്ത്യന്‍ സൂപ്പര്‍താരമായിരുന്ന എന്‍ടി രാമറാവുവിന്റെ മകന്‍ കൂടിയായ നന്ദമൂരി ബാലകൃഷ്ണ.
ബാലകൃഷ്ണ ആരാധകന്റെ കരണത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ആരാധകരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്ന സംഭവം.
കുര്‍നൂല്‍ ജില്ലയിലെ നന്ദയാല്‍ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ടിഡിപി സ്ഥാനാര്‍ഥി ബുഹ്മ ബ്രഹ്മാനന്ദ റെഡ്ഡിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് ബാലകൃഷ്ണ എത്തിയത്. ആഗസ്റ്റ് 23 നാണ് തിരഞ്ഞെടുപ്പ്.
ആരാധകര്‍ ബാലയ്യ എന്നു വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണ ഇതിനു മുന്‍പും സ്വന്തം പ്രവൃത്തികളുടെ പേരിലും പ്രസ്താവനകളുടെ പേരിലും വിവാദത്തിലകപ്പെട്ടിട്ടുണ്ട്.
ചെരിപ്പ് അഴിച്ചു മാറ്റാന്‍ വൈകിയെന്ന കാരണത്താല്‍ സ്വന്തം സഹായിയെ മര്‍ദ്ദിച്ചു എന്നതായിരുന്നു തൊട്ടുമുന്‍പുള്ള വിവാദം.