സന്ധ്യമയങ്ങിയാല്‍ ശ്മശാനത്തിന് സമീപത്തുള്ള റോഡിലൂടെ യാത്രചെയ്യാന്‍ പോലും പലര്‍ക്കും പേടിയാണ് പോകേണ്ടിവന്നാല്‍ത്തന്നെ മുട്ടിടി തുടങ്ങും. എന്നാല്‍ പിന്നെ രാത്രിയില്‍ ശ്മശാനത്തില്‍ അന്തിയുറങ്ങേണ്ടി വന്നലോ?. അങ്ങനെയുള്ളവും ലോകത്തുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രങ്ങള്‍.ശവകല്ലറകളില്‍ അന്തിയുറങ്ങുന്ന മനുഷ്യര്‍. ഇറാനില്‍ ടെഹ്റാനിലെ ഒരു കൂട്ടം ജനങ്ങളാണ് ശവക്കല്ലറകളില്‍ അന്തിയുറങ്ങാറുണ്ട്. ടെഹ്റാനില്‍ ശൈത്യകാലത്തെ കൊടും തണുപ്പിനെ അതിജീവിക്കാന്‍ വീടില്ലാത്തവരാണ് ശവക്കല്ലറകളില്‍ കഴിയുന്നത്. ഇവര്‍ക്ക് ഇതല്ലാതെ വേറെ മാര്‍ഗമില്ല. ഭവനരഹിതരായ ഇവര്‍ക്ക് ഒരല്പം സമാധാനത്തോടെ അന്തിയുറങ്ങാന്‍ ആശ്രയം ശവകല്ലറകള്‍ മാത്രമാണ്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ശവക്കല്ലറകള്‍ തുറന്നു അതിനകത്ത് കഴിയുന്നത്. ചിലര്‍ പത്ത് വര്‍ഷമായി ശൈത്യകാലത്ത് അവിടെയാണത്രേ ഉറക്കം. സയ്യിദ് ഗൊലാം ഹൊസൈനി എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് ഭവനരഹിതരുടെ ദുരിതപൂര്‍ണമായ അവസ്ഥ പുറം ലോകം അറിഞ്ഞത്. വീടില്ലാതെ ശ്മശാനത്തില്‍ കഴിയുന്നവരെല്ലാം, മയക്കുമരുന്നിന് അടിമകളാണെന്നാണ് സര്‍ക്കാരിന്റെ വാദം. ഇറാനിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കു പ്രകാരം തലസ്ഥാന നഗരിയായ ടെഹ്റാനില്‍ മാത്രം 5000 സ്ത്രീകള്‍ ഉള്‍പ്പെടെ 15000 പേര്‍ വീടില്ലാത്തവാണ്.
ശവക്കല്ലറകളില്‍ അന്തിയുറങ്ങുന്ന മനുഷ്യര്‍
Tags: grave