സില്‍വര്‍ ലൈന്‍ സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ തള്ളി.
അടിയന്തര നോട്ടീസില്‍ ഉന്നയിച്ച വിഷയങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാക്കൗട്ട് പ്രഖ്യാപിച്ചു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് പുറത്തുപോയി.
ചര്‍ച്ച ഒരു മണി മുതല്‍ നാല് മണി വരെ നീണ്ടു. നേരത്തേ മൂന്ന് മണി വരെയായിരുന്നു നിശ്ചയിച്ചത്. പ്രതിപക്ഷത്ത് നിന്ന് വിഷ്ണുനാഥ് ആണ് നോട്ടീസ് അവതരിപ്പിച്ചത്. എ എന്‍ ഷംസീര്‍, ഇ വി സുഭാഷ്, കെ ടി ജലീല്‍, രമേശ് ചെന്നിത്തല, പി ജെ ജോസഫ്, എം കെ മുനീര്‍, വി ഡി സതീശന്‍ അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് നോട്ടീസിന് മറുപടി നല്‍കിയത്. മുഖ്യമന്ത്രിയുടെ മറുപടി ഒരു മണിക്കൂറോളം നീണ്ടു.