എസ്.എസ്.എൽ.സി പരീക്ഷയിൽ ട്യൂഷനിലൂടെ നൂറ് മേനി : ശ്രീജ ടീച്ചറെ എൻ സി പി അനുമോദിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : സ്കൂൾ ജീവിതമില്ലാതാക്കിയ കൊവിഡ് മഹാമാരിയെ അതിജീവിച്ച് കൊണ്ട് ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ട്യൂഷൻ നൽകി നൂറ് മേനി കൊയ്ത പാക്കിൽ പുതുവൽ കോളനിയിലെ ശ്രീജ ടീച്ചെറെ എൻസിപി സംസ്ഥാന വൈസ് പ്രസിഡണ്ട് ലതിക സുഭാഷ് പൊന്നാടയണിയിച്ചു ആദരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കടുത്ത വെല്ലുവിളികളെ അതിജീവിച്ച് കൊണ്ട് ഒരു ചെറിയ കൂരയിൽ ട്യൂഷൻ സെൻ്റർ നടത്തിയ ശ്രീജ
ടീച്ചറുടെ നൂറു മേനി വിജയം അതി ഗംഭീരമാണ്. അതിൽ തന്നെ നാലു കുട്ടികൾക്ക് നൂറുശതമാനം മാർക്ക്. കൂടാതെ ഒരിക്കലും ജയിക്കാനിടയില്ലാത്തത് എന്നു
കരുതിയ അഞ്ചു പേർ എഴുപത്തഞ്ചു ശത്മാനം മാർക്കാണ് ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ നേടിയത്.

വീടും പുരയിടവുമില്ലാതെ ശ്രീജ നടത്തിയ പോരാട്ടം മറ്റുള്ള വനിതകൾക്ക് മാതൃകയാവണമെന്നും ലതിക സുഭാഷ് പറഞ്ഞു. കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് വളരുവാനുള്ള എല്ലാവിധ പിന്തുണകളും എൻസിപി നേതൃത്വം ശ്രീജ ടീച്ചറെ അറിയിച്ചു.

എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് നിബു ഏബ്രഹാം, മണ്ഡലം പ്രസിഡന്റ് രാജേഷ് വട്ടയ്ക്കൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

Top