പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഫേസ്ബുക്ക് ഇന്ത്യയുമായി സഹകരിക്കാനൊരുങ്ങുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്കിടയില്‍ കടുത്ത കിടമത്സരം നടക്കുന്നതിനാല്‍, നിലവില്‍ തങ്ങളുടെ ബ്രാന്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനും വിപണി പിടിച്ചടക്കാനും സോഷ്യല്‍ മീഡിയ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ബ്രാന്‍ഡുകള്‍ ഫേസ്ബുക്കിനെ സമീപിക്കുന്നത്. 2022 ഓടെ ബ്രാന്‍ഡിങ്ങിന് വേണ്ടി മാത്രം 3.1 ബില്ല്യണ്‍ ഡോളറാണ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ മാറ്റി വെക്കാനൊരുങ്ങുന്നത്. ആഗോളതലത്തില്‍ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. 2022-ല്‍ ഇന്ത്യയില്‍ 1.4 ബില്ല്യണ്‍ മൊബൈല്‍ ഉപയോക്താക്കള്‍ ഉണ്ടാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ട് ഉപഭോക്താക്കള്‍ നിലവിലെ ബ്രാന്‍ഡ് കൈവിടുന്നുവെന്നതിനെകുറിച്ച് കെ.പി.എം.ജി പഠനം നടത്തിയപ്പോള്‍ 34% പേര്‍ സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി വരുന്ന മറ്റു ബ്രാന്‍ഡുകളുടെ പരസ്യം കണ്ട് അതിലേക്ക് ആകൃഷ്ടരാവുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
വിപണി പിടിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഫേസ്ബുക്കുമായി സഹകരിക്കുന്നു
Tags: facebook