സ്മർട്ട് ഫോൺ വഴി പണം തട്ടുന്ന മാൾവെയർ ഇന്ത്യയിലും

മൊബൈൽ ഫോണുകളെ ബാധിക്കുന്ന പുതിയ തരം മാൾവെയർ ഇന്ത്യയിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷ സ്ഥാപനമായ കാസ്പെർസ്കിയാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തുവിട്ടത്. ക്സാഫെകോപ്പി ട്രോജൻ എന്ന മാൾവെയറാണ് ഇന്ത്യയിൽ പ്രചരിക്കുന്നത്. ഈ മാൾവെയറുകൾ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ കരസ്ഥമാക്കി പണം തട്ടിയെടുക്കുകയാണ്. ഇന്ത്യയിലെ നിരവധി സ്മാർട്ട് ഫോണുകളിൽ മാൾവെയറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ബാറ്ററി മാസ്റ്റർ എന്ന ആപ്പിനെപ്പോലെയാണ് മാൾവെയർ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടിരിക്കുന്നത്. സാധരണ ആപ്പുകളെ പോലെയാണ് ഇവ പെരുമാറുക. മാൾവെയർ കോഡുകൾ ആപ്പിൽ രഹസ്യമായി ചേർത്തിട്ടുണ്ട്. അതിൽ തന്നെ ഇവയുടെ പ്രവർത്തനം വേഗം കണ്ടു പിടിക്കാൻ സാധിക്കുകയില്ല. മൊബൈൽ ഫോണിൽ ക്രഡിറ്റ്, ഡെബിറ്റ് ക്രഡിറ്റ് കാർഡുകളുടെ വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ സൂക്ഷിക്കുന്നവർക്ക് ഈ മാൾവെയർ തലവേദനയായി തീരും. ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങളിൽ ഈ അപകടകാരിയായ മാൾവെയറിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Top