ഇന്ത്യയില്‍ ആപ്പിള്‍ ആദ്യമായി നിര്‍മിക്കാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഐഫോണ്‍ എസ്ഇ (iphone SE) ആണ്. ഇത് വില്‍പ്പനയ്ക്കു തയ്യാറാകുന്നതോടെ സ്വന്തം ഓണ്‍ലൈന്‍ സ്‌റ്റോറും തുറക്കാനാണ് കമ്പനിയുടെ പരിപാടി. ഇറക്കുമതി ചുങ്കം കുറയുന്നതോടെ ഐഫോണ്‍ എസ്ഇ യുടെ വിലയും കുറയുമെന്നു കരുതുന്നു. ഭാവിയില്‍ കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുകയും അവ സ്വന്തം സ്‌റ്റോറിലൂടെ വില്‍ക്കാനുമാണ് ആപ്പിള്‍ ശ്രമിക്കുന്നത്.
സര്‍ക്കാരിന്റെ നിയമങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ച് ഇറക്കാനിരിക്കുന്ന ഐഫോണ്‍ SEയുടെ നിര്‍മാണം വരുന്ന ജൂണില്‍ ബെംഗളൂരുവില്‍ തുടങ്ങും. തായ്‌വാന്‍ കമ്പനിയായ വിറ്റ്സ്രണ്‍ (Witsron) പ്ലാന്റിലാണ് ഫോണുകള്‍ നിര്‍മിക്കുന്നത്. ആപ്പിളിന്റെ പ്രമുഖ ഫോണ്‍ നിര്‍മാണ പങ്കാളിയായ ഫോക്‌സ്‌കോണിനും (Foxconn) ഇന്ത്യയില്‍ ഏതാനും പ്ലാന്റുകള്‍ ഉണ്ട്. അവരുമായി ചേര്‍ന്നും ഫോണ്‍ നിര്‍മിക്കുന്ന കാര്യം പരിഗണനയിലുണ്ട്.
ഫോണിന്റെ പാര്‍ട്ടുകള്‍ അടക്കം നിര്‍മിക്കുന്ന ഒരു കൂറ്റന്‍ നിര്‍മാണശാലയും ആപ്പിളിന്റെ ഭാവി പരിപാടികളുടെ ഭാഗമാണ്. അതിനായി സര്‍ക്കാരിന്റെ അനുവാദം ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ചില ആക്‌സസറികളും തങ്ങളുടെ സ്റ്റോറിലൂടെ വില്‍ക്കുന്ന കാര്യം ആപ്പിള്‍ പരിഗണിക്കുന്നുണ്ട്. നിലവില്‍ 39 രാജ്യങ്ങളില്‍ ആപ്പിളിന് ഓണ്‍ലൈന്‍ സ്‌റ്റോറുകളുണ്ട്.
ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലെ വില, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയവരുമായി ഏറ്റുമുട്ടുന്ന രീതിയില്‍ ഉള്ളതാവില്ല. കൂടാതെ ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും വില്‍ക്കുന്ന മോഡലുകളില്‍ ലെയ്‌സര്‍ എന്‍ഗ്രേവിങ് നടത്തി വാങ്ങുന്നയാളിന് കൂടുതല്‍ സ്വീകാര്യമാക്കാനും ഉദ്ദേശമുണ്ടത്രെ. ചില നിറത്തിലുള്ള, അല്ലെങ്കില്‍ സ്‌റ്റോറേജുള്ള ഫോണുകള്‍ ലഭിക്കുന്നത് ചില സ്‌റ്റോറുകളില്‍ മാത്രമാക്കാന്‍ തീരുമാനമുണ്ടെന്നും വാര്‍ത്തകളുണ്ട്.