പുകവലി എന്നും എപ്പോഴും ഹാനികരം .എന്നാല്‍ പുകവലിയും സൗന്ദര്യവും തമ്മില്‍ എങ്ങനെ ബണ്ഡപ്പെട്ടിരിക്കുന്നു? പുകവലി കൊണ്ടു ജീവിതം നശിക്കുന്നവരെ ബോധവല്‍ക്കരിക്കാനും പുകവലി ഒഴിവാക്കുന്നതിനുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍ അഭിനയിച്ച പുകവലി വിരുദ്ധ പരസ്യം പുറത്തു വന്നിരുന്നു. ബോളിവുഡ് താരങ്ങളായ അലോക് നാഥ്, ദീപക് ഡൊബ്രിയാല്‍ എന്നിവരും പതിനൊന്ന് മിനിറ്റ് എന്ന ടൈറ്റിലോടെയുള്ള പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. പരസ്യം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത സണ്ണി ലിയോണ്‍ പുകവലി വിരുദ്ധ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും പ്രേക്ഷകരോട് ആവശ്യപ്പെടുന്നുണ്ട്.
നിങ്ങള്‍ ഒരു സ്ഥിരം പുകവലിക്കാരനാണെങ്കില്‍ അത് ചര്‍മ്മത്തിലെ കോശങ്ങളിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും, ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനുമിടയാകും. തന്നെയുമല്ല പുകവലിക്കാര്‍ക്ക് നാലിരട്ടി വരെ പ്രായക്കൂടുതല്‍ തോന്നും.
പുകവലിക്കുന്നവരുടെ ചര്‍മ്മത്തില്‍ ഓക്സിജന് പകരം കാര്‍ബണ്‍മോണോക്സൈഡ് പ്രവേശിക്കുകയും രക്തയോട്ടം കുറയുകയും ചെയ്യും. ഇത് മൂലം മുഖം വിളറി കാണപ്പെടും.
പുകവലി മൂലമുണ്ടാകുന്ന കണ്ണിനടിയിലെ കറുപ്പ് നിങ്ങളുടെ മുഖം എപ്പോഴും ക്ഷീണിച്ചതുപോലെ കാണപ്പെടും. പതിവായി പുകവലിക്കുന്നവര്‍ക്ക് അല്ലാത്തവരേക്കാള്‍ നാലിരട്ടിയെങ്കിലും നിദ്രാഭംഗത്തിന് സാധ്യതയുണ്ട്.പുകവലി ശീലമുള്ളവരുടെ പല്ലുകള്‍ നിക്കോട്ടിന്‍ മൂലം മഞ്ഞനിറത്തിലുള്ളവയാകും. തൂവെള്ള നിറമുള്ള പല്ലുകള്‍ വേണമെങ്കില്‍ പുകവലി ഉപേക്ഷിക്കാന്‍ മടിക്കേണ്ടതില്ല. പല്ലിന്‍റെ മഞ്ഞനിറം ഒരു തുടക്കം മാത്രമാണ്. ക്രമേണ പല്ല് തകരാറാവുകയും, നശിക്കുകയും ചെയ്യും
പുകയിലയിലെ നിക്കോട്ടിന്‍ പല്ലിനെ മാത്രമല്ല വിരലുകളെയും മഞ്ഞനിറമുള്ളതാക്കും. എത്ര സമയം പുകവലിക്കുന്നു എന്നതല്ല എത്ര സിഗരറ്റ് വലിക്കുന്നു എന്നതാണ് ഇതില്‍ ബാധകമാകുന്നത്. അമിതമായ പുകവലി ചെറുപ്രായത്തില്‍ തന്നെ തിമിരത്തിന് ഇടയാക്കും.
പുകവലിയില്‍ നിന്നുണ്ടാകുന്ന ചില രാസവസ്തുക്കള്‍ തലമുടിയുടെ ഡി.എന്‍.. എയെ ബാധിക്കുകയും, മുടി ദുര്‍ബലമായി എളുപ്പം പൊട്ടിപ്പോകാനിടയാവുകയും ചെയ്യും. സ്ഥിരം പുകവലിക്കുന്ന പുരുഷന്മാര്‍ക്ക് വലിക്കാത്തവരേക്കാള്‍ മുടികൊഴിച്ചിലിന് സാധ്യതയുണ്ട്.
സിഗരറ്റിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്തക്കുഴലുകള്‍ ചുരുങ്ങുന്ന അവസ്ഥക്കിടയാക്കും. ഇത് മൂലം മുഖത്തേക്ക് ആവശ്യത്തിന് ഓകിസ്ജന്‍ അടങ്ങിയ രക്തം എത്താത്തത് മൂലം രോഗശമനത്തിന് കാലതാമസം വരും. അതുപോലെ മുഖത്ത് മുറിവുകളുണ്ടായാല്‍ അത് കാലങ്ങളോളം ഭേദമാകാതെയിരിക്കും.
ചര്‍മ്മകോശങ്ങള്‍ക്കും, നാരുകള്‍ക്കും തകരാറുണ്ടാക്കുന്നതാണ് നിക്കോട്ടിന്‍. ചര്‍മ്മത്തിന്‍റെ ഇലാസ്തികത കുറയാനും ഇത് കാരണമാകുന്നു. പെട്ടന്ന് ശരീരഭാരം കൂടുക, കുറയുക എന്നിവ മൂലം ചര്‍മ്മത്തില്‍ വര പോലുള്ള പാടുകളുണ്ടാവും. ശരീരത്തിലെ നിക്കോട്ടിന്‍റെ സാന്നിധ്യം ചര്‍മ്മത്തിന്‍റെ സ്വയം നവീകരിക്കാനുള്ള ശേഷി നഷ്ടപ്പെടുത്തുകയും അതിനാല്‍ തന്നെ പാടുകള്‍ കാലങ്ങളോളം അവശേഷിക്കുകയും ചെയ്യും.