പുകയിലയുടെ അറ്റത്തെ വിഡ്ഢികളാകാന്‍ ഇന്ത്യന്‍ വനിതകളും; ഇന്ത്യയില്‍ പുകവലിക്കുന്ന പെണ്ണുങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

മുംബൈ: ഒരറ്റത്ത് തീയും മറ്റൊരറ്റത്ത് വിഡ്ഡിയും എന്നാണ് സിഗരറ്റിനെപ്പറ്റി പറഞ്ഞിരുന്നത്. എന്നാല്‍, സിഗരറ്റിന്റെ അറ്റം പിടിക്കാന്‍ എത്തുന്ന പെണ്ണുങ്ങളുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. ഇന്ത്യയില്‍ പുകവലിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും പുകവലിക്കുന്ന സ്ത്രികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആരോഗ്യ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുകവലിക്കുന്നവരുടെ എണ്ണം പത്ത് ശതമാനം കുറഞ്ഞതായി പറയുന്നു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് 20122013 കാലഘട്ടത്തില്‍ 93.2 ബില്ല്യണ്‍ സിഗററ്റുകള്‍ മാത്രമാണ് വിറ്റഴിഞ്ഞത്. ഇത് 20122013 കാലഘട്ടത്തിലേതിനേക്കാള്‍ പത്ത് ശതമാനം കുറവാണ്. അതോടൊപ്പം സിഗററ്റിന്റെ ഉല്‍പാദനവും കുറഞ്ഞിട്ടുണ്ട്. 20122013 കാലഘട്ടത്തില്‍ 117 ബില്ല്യണ്‍ സിഗററ്റുകള്‍ ഉല്‍പാദിപ്പിച്ചിരുന്നത് 105.3 ബില്ല്യണ്‍ അയി കുറഞ്ഞു.
്എന്നാല്‍ പുകവിലക്കുന്ന സ്ത്രികളുടെ എണ്ണം ഇന്ത്യയില്‍ വര്‍ദ്ധിച്ചിരിക്കുന്നതായി യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടന്റെ പഠനങ്ങള്‍ തെളിയിക്കുന്നു. ഇന്ത്യയിലെ പുകവിലിക്കുന്ന സ്ത്രികളുടെ എണ്ണം 1980 കാലഘട്ടത്തില്‍ 5.3 മില്ല്യണ്‍ ആയിരുന്നത് 2012 ല്‍ എത്തിയപ്പോഴേയ്ക്കും 12.7 മില്ല്യണ്‍ ആയി വര്‍ദ്ധിച്ചിരിക്കുന്നതായി പഠനത്തില്‍ പറയുന്നു. യു എസ് കഴിഞ്ഞാല്‍ ഏറ്റവുമധികം സ്ത്രികള്‍ പുകവലിക്കുന്ന രാജ്യം ഇന്ത്യയാണ്.

Top