ഇത് ഒരു കേന്ദ്രമന്ത്രിയാണ്; വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. പോസ്റ്റ് ചെയ്ത ഉടനെ ചിത്രം വൈറലാകുകയും ചെയ്തു. സ്മൃതിയുടെ ഭര്‍ത്താന് സുബിന്‍ ഇറാനിയും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. മോഡലും, ടെലിവിഷന്‍ അവതാരകയുമായിരുന്ന സ്മൃതിയുടെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രമാണിത്. 2000ല്‍ സ്റ്റാര്‍ പ്ലസിലെ ആതിഷ്, ഹം ഹെ കല്‍, ആജ് ഓര്‍ കല്‍ എന്ന സീരിയലിലൂടെയാണ് സ്മൃതി ഇറാനി ടെലിവിഷന്‍ ലോകത്ത് ചുവടുറപ്പിക്കുന്നത്. സി ടിവീയില്‍ സംപ്രേക്ഷണം ചെയ്ത രാമായണത്തിലെ സീത എന്ന കഥാപാത്രമാണ് സ്മൃതിയ്ക്ക് അഭിനേത്രി എന്ന നിലയില്‍ പ്രശസ്തി നേടി കൊടുത്തത്. ഇറാനി 2003ലാണ് ബിജെപിയില്‍ അംഗത്വം എടുക്കുന്നത്.

Top