പശുവിനെ വിഴുങ്ങിയെന്ന് കരുതി പാമ്പിന്റെ വയര്‍പിളര്‍ന്നപ്പോള്ളുള്ള കാഴ്ച്ച കണ്ട് നാട്ടുകാര്‍ ഞെട്ടി

നൈജീരിയ: പശുക്കുട്ടിയെ പാമ്പ് തിന്നുവെന്ന് കരുതിയ നാട്ടുകാര്‍ പാമ്പിനെ തല്ലിക്കൊന്ന് വയറ് പരിശോധിച്ചപ്പോള്‍ കണ്ടത് വയറ് നിറയെ പാമ്പിന്‍ മുട്ടകള്‍ മാത്രം… പാമ്പിന്റെ വീര്‍ത്ത വയറ് കണ്ട് ഇത് പശുക്കുട്ടിയെ അകത്താക്കിയതാണെന്ന് നാട്ടുകാര്‍ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലാണ് സംഭവം. അപൂര്‍വ വര്‍ഗത്തിലുള്ള പാമ്പിനെയാണ് നാട്ടുകാര്‍ വകവരുത്തിയിരിക്കുന്നതെന്ന് സൂചനയുണ്ട്.

എന്നാല്‍ ഏത് തരത്തിലുള്ള പാമ്പാണിതെന്ന് വ്യക്തമായിട്ടില്ല. മിക്ക പാമ്പുകളും 100 മുട്ടകള്‍ വരെ ഇടുന്ന പതിവുണ്ട്. ഈ സംഭവത്തിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടുകളും ഓണ്‍ലൈനില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. നിരപരാധിയായ പാമ്പിനെ തല്ലിക്കൊന്നതില്‍ സഹതാപം പ്രകടിപ്പിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും രംഗത്തെത്തിയിരുന്നു.എന്നാല്‍ നൂറ് കണക്കിന് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് ഇതിലൂടെ തടയാന്‍ സാധിച്ചുവെന്ന് മറ്റ് നിരവധി പേര്‍ ആശ്വസിക്കുന്നുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാമ്പിന് നല്ല തടിയും നിരവധി മീറ്ററുകള്‍ നീളവുള്ളത് പരിഗണിക്കുമ്പോള്‍ ഇത് അനാകോണ്ടയെ പോലെ തോന്നിക്കുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ കണ്ടാല്‍ ആഫ്രിക്കന്‍ റോക്ക് പെരുമ്പാമ്പ് ആണെന്നും സൂചനയുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട ആണ്‍പാമ്പുകള്‍ക്ക് പെണ്‍പാമ്പുകളേക്കാള്‍ വലുപ്പം കുറവായിരിക്കും. ഇവയ്ക്ക് 4.8 മീറ്റര്‍ വരെ നീളമുണ്ടാകും.

ആഫ്രിക്കന്‍ പെരുമ്പാമ്പുകള്‍ എന്നാല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പാമ്പുകളാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇവയില്‍ ചിലതിന് ആറ് മീറ്റര്‍ വരെ നീളം വയ്ക്കാനും സാധിക്കും.മറ്റ് പെരുമ്പാമ്പുകളെ പോലെ ഇവയ്ക്കും വിഷമില്ല. ഇരകളെ ചുറ്റി വരിഞ്ഞ് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തുന്നത്. കുരങ്ങുകള്‍, മുയല്‍, കാട്ടുപന്നി, വവ്വാലുകള്‍ തുടങ്ങിയവയാണ് ഇവയുടെ ഇരകള്‍. അപൂര്‍ സന്ദര്‍ഭങ്ങളില്‍ ഇവ വലിയ മൃഗങ്ങളുടെ കുട്ടികളെയും വിഴുങ്ങാറുണ്ട്.

Top