ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ പാമ്പ് ..രോഗിയിട്ടിട്ട് ഡോക്ടര്‍മാര്‍ ഇറങ്ങിയോടി

ഹൈദരാബാദ്: ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ പാമ്പെത്തി. ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. പാമ്പിനെ കണ്ട ഡോക്ടര്‍മാര്‍ രോഗിയെപ്പോലും ഓര്‍ക്കാതെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്നും ഇറങ്ങിയോടിയത്രേ. ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് പാമ്പിനെ കാണുന്നത്. നേരത്തെ ആഗസ്റ്റില്‍ ഇവിടെ പത്ത് ദിവസം പ്രായമായ ആണ്‍കുഞ്ഞ് എലിയുടെ കടിയേറ്റ് മരിച്ചിരുന്നു.

ശസ്ത്രക്രിയ ചെയ്യാന്‍ തയാറാകുന്നതിനിടെയാണ് തിയറ്ററനുള്ളിലാണ് പാമ്പിനെ കണ്ടത്.
ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് പാമ്പിനെ പുറത്താക്കിയെങ്കിലുംശസ്ത്രക്രിയ നടത്താനും ഡോക്ടര്‍മാര്‍ തയാറായില്ല. തിയേറ്ററിനുള്ളില്‍ പാമ്പ് കയറിയതോടെ പ്രദേശം വൃത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അധികൃതര്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ എലിയുടെ കടിയേറ്റ് കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുകയും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനമായ താക്കീത് നല്‍കുകയും ചെയ്തിരുന്നതാണ്.

Top