മെക്സിക്കോ സിറ്റി: വിമാനത്തില്‍ പാമ്പിനെ കണ്ടാല്‍ യാത്രക്കാര്‍ എന്ത് ചെയ്യും….?
ഞായറാഴ്ച ടോറിയോണില്‍ നിന്ന് മെക്സിക്കോ സിറ്റിയിലേക്ക് പറന്നുയര്‍ന്ന എയ്റോമെക്സിക്കോ വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഫോണില്‍ വിമാനത്തിലെ രംഗങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തിയത് വൈറലാവുകയാണ്.
പരിഭ്രാന്തിക്കിടയില്‍ നിലത്തേക്ക് വീണ പാമ്പിനെ യാത്രക്കാര്‍ വിമാന ജീവനക്കാര്‍ നല്‍കിയ ബ്ലാങ്കെറ്റില്‍ പൊതിഞ്ഞു. മൂന്നടി നീളം പമ്പിനുണ്ടായിരുന്നെന്നാണ് യാത്രക്കാരുടെ പക്ഷം. ഒടുവില്‍ 10 മിനിട്ടിനുള്ളില്‍ മെക്സിക്കോ നഗരത്തില്‍ പൈലറ്റ് വിമാനം ഇറക്കി. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെത്തി പാമ്പിനെ വിമാനത്തില്‍ നിന്ന് നീക്കുകയും ചെയ്തു.
എങ്ങനെയാണ് ലഗേജ് ബാഗുകള്‍ക്ക് ഇടയില്‍ പാമ്പെത്തിയതെന്ന് കണ്ടെത്താനായിട്ടില്ല. ഇനി ഇത്തരം സംഭവം ഉണ്ടാകാതിരിക്കാന്‍ കര്‍ശന പരിശോധന നടത്തുമെന്ന് എയ്റോമെക്സിക്കോ അറിയിച്ചു.
2006ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം സ്നേക് ഓണ്‍ എ പ്ലെയ്ന്റെ ഇതിവൃത്തം വിമാനത്തില്‍ കയറികൂടുന്ന പാമ്പുകളുടെ പടയെ കുറിച്ചും അവയെ തുരത്താന്‍ ശ്രമിക്കുന്നതുമായിരുന്നു.
https://youtu.be/fcOcfV4E_4k