എസ്എന്‍ഡിപി – ബിജെപി സഖ്യം പൊളിയുന്നു; വെള്ളാപ്പള്ളി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവില്ല; കേന്ദ്രമന്ത്രി സ്ഥാനവും ഇല്ല

രാഷ്ട്രീയ ലേഖകന്‍

തിരുവനന്തപുരം: കേരളത്തില്‍ ഭരണം പിടിക്കുന്നതിനായി ബിജെപി ആരംഭിച്ച എസ്എന്‍ഡിപി സഖ്യം പൊളിയുന്നു. ഭരണമാറ്റം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സഖ്യത്തില്‍ വിള്ളലുണ്ടായത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലിയെന്നു സൂചന. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാമെന്നും, മകനെ കേന്ദ്രമന്ത്രിയാക്കാമെന്നും വാഗ്ദാനം ചെയ്താണ് കേരളത്തില്‍ എസ്എന്‍ഡിപി – ബിജെപി സഖ്യം ആരംഭിച്ചത് തന്നെ. എന്നാല്‍, കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷനായതോടെ ഈ സ്ഥാനത്തേയ്ക്കു അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി തീരുമാനിച്ചതാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയും എസ്എന്‍ഡിപിയും പരസ്പരം സഖ്യത്തിലാണ് മത്സരിച്ചത്. എന്നാല്‍, എസ്എന്‍ഡിപിയുടെ വോട്ടു കൊണ്ട് ബിജെപി നേട്ടമുണ്ടാക്കുകയാണ് ചെയ്തതെന്ന വിമര്‍ശമാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നത്. എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ ബിജെപി സ്ഥാനാര്‍ഥിക്കു കൃത്യമായി വോട്ട് ചെയ്തപ്പോള്‍, തിരികെ വോട്ട് ചെയ്യാന്‍ ബിജെപി പ്രവര്‍ത്തതര്‍ തയ്യാറായില്ല. അതുകൊണ്ടു തന്നെ പലയിടത്തും ബിജെപി നേട്ടമുണ്ടാക്കിയപ്പോള്‍ എസ്എന്‍ഡിപി തകര്‍ന്നടിയുകായിയരുന്നു. ഇതു തന്നെയാണ് കോണ്‍ഗ്രസിനും കേരളത്തില്‍ തിരിച്ചടിയുണ്ടാക്കിയത്.
എസ്എന്‍ഡിപിയ്ക്കു കേരളത്തില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ സാഹചര്യത്തെ ഗൗരവത്തോടെയാണ് ബിജെപി കേന്ദ്ര നേതൃത്വം സമീപിച്ചത്. ഇത് കേരളത്തിലെ നേതൃത്വത്തിന്റെ പിന്‍തുണ ലഭി്ക്കാതെ വന്നതോടെയാണ് സംഭവിച്ചതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് ആര്‍എസ്എസിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും പിന്‍തുണയുള്ള കുമ്മനം രാജശേഖരനെ ബിജെപി അധ്യക്ഷ സ്ഥാനത്തേയ്ക്കു നിയോഗിച്ചത്. എന്നാല്‍, കുമ്മനം ബിജെപി അധ്യക്ഷ സ്ഥാനത്ത് എത്തുകയും, വിമോചന യാത്ര നയിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കുമ്മനം ആണെന്ന രീതിയില്‍ വ്യാപകമായ പ്രചാരണം ആരംഭിച്ചു. ഇതാണ് എസ്എന്‍ഡിപി നേതൃത്വത്തെ അമര്‍ഷത്തിലാക്കിയത്.
കുമ്മനനത്തിന്റെ വിമോചന യാത്രയുടെ ഒരു വേദിയില്‍ പോലും വെള്ളാപ്പള്ളിയോ എസ്എന്‍ഡിപി നേതാക്കളോ അണികളോ എത്തിയിരുന്നില്ല. ഒരു വേദിയിലും പ്രചാരണ പ്രവര്‍ത്തനങ്ങളിലും സ്വീകരണത്തിലും പങ്കെടുക്കേണ്ടെന്ന നിര്‍ദേശമാണ് ഇപ്പോള്‍ എസ്എന്‍ഡിപി നേതൃത്വം അണികള്‍ക്കു നല്‍കിയിരിക്കുന്നതും. ബിജെപിക്കു പകരം കേരളത്തില്‍ ഒറ്റയ്ക്കു മത്സരിച്ചു വിലപേശല്‍ ശക്തിയായി മാറണമെന്ന നിര്‍ദേശവും എസ്എന്‍ഡിപിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനു ഹിന്ദു സംഘടനകളുടെ കൂട്ടായ്മയാണ് ഇപ്പോള്‍ വെള്ളാപ്പള്ളിയും കൂട്ടരും ഒറുക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top