ശോഭാ സുരേന്ദ്രൻ സിപിഎമ്മിലേയ്ക്ക്; വിശദീകരണവുമായി ശോഭ നേരിട്ട് രംഗത്ത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപിയിൽ വിഭാഗീയത കടുത്തതോടെ ശോഭാ സുരേന്ദ്രൻ അടുക്കം 61 ബിജെപി നേതാക്കൾ സിപിഎമ്മിലേയ്ക്കു പോകുന്നതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ ഇതു സംബന്ധിച്ചു വ്യാപകമായ പ്രചാരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഇതിനിടെയാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ വാർത്തയിൽ വിശദീകരണവുമായി ശോഭാ സുരേന്ദ്രൻ എത്തിയത്.
കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന പ്രസിഡന്റാകും മുൻപു മുതൽ തന്നെ ബിജെപിയിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കവും സംഘർഷവും രൂക്ഷമായിരു്ന്നു. ഇതേ തുടർന്നാണ് നിലവിൽ ബിജെപി നേതൃത്വത്തിലുള്ള നേതാക്കളെ എല്ലാവരെയും ഒഴിവാക്കി കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കിയത്. എന്നാൽ, കുമ്മനം എത്തിയിട്ടും ബിജെപിയിൽ വിഭാഗീയത ശക്തമായി തന്നെ തുടരുകയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിൽ അടക്കം ഇതു സംബന്ധിച്ചുള്ള തർക്കങ്ങൾ രൂക്ഷമായിരുന്നു. ശോഭാ സുരേന്ദ്രന്റെ തോൽവിയ്ക്കു കാരണവും ഇത്തരത്തിലുള്ള ഗ്രൂപ്പ് തർക്കങ്ങളായിരുന്നെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു തർക്കങ്ങൾ രൂക്ഷമായി ഇ്‌പ്പോഴും തുടരുന്നെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നത്.
ബിജെപിയിൽ നിന്ന് സിപിഐഎമ്മിലേക്ക് പോകാനൊരുങ്ങുന്നു എന്ന വാർത്തയോട് പ്രതികരിച്ച് ബിജെപി ദേശീയ എക്‌സിക്യൂട്ടിവ് അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശോഭാ സുരേന്ദ്രൻ രംഗത്ത് എത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ശോഭാ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കൾ സിപിഐഎമ്മിലേക്ക് പോകും എന്ന തരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ശോഭാ സുരേന്ദ്രനും, സി.കെ പത്മനാഭനുമടക്കമുള്ള ബിജെപിയിലെ 15 നേതാക്കൾ സിപിഐഎമ്മുമായി ചർച്ച നടത്തുന്നു എന്നും ബിജെപിയിൽ കടുത്ത വിഭാഗീയതയാണെന്നുമായിരുന്നു പ്രചരിച്ച വാർത്തകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശോഭാ സുരേന്ദ്രന്റെ് ഫെയ്‌സ്ബുക്ക് പോസ്റ്റ്
നമസ്‌തേ:
ഭാരതീയ ജനതാ പാർട്ടി എന്ന പ്രസ്ഥാനം വിട്ട് സി പി ഐ എം ലേക്ക് പോകുന്നു എന്ന ഒരു വാർത്ത പ്രചരിപ്പിച്ചവർ മനസിലാക്കേണ്ടത്, പ്രത്യേയശാസ്ത്ര പ്രതിബന്ധതയോടെ സംഘപരിവാർ പ്രസ്ഥാനത്തിലൂടെ വളർന്ന് വന്ന് അതികഠിനമായി പ്രയത്‌നിച്ച് ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പം ഭാരതത്തിന്റെ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാൻ അവസരം കിട്ടിയ ഒരു സാധാരണക്കാരിയോടുള്ള വെല്ലുവിളിയായി ഞാൻ ഈ വാർത്തയെ കാണുന്നു. പക്ഷെ ഇത് കൊണ്ടൊന്നും തളർന്ന് പോകുന്ന രാഷ്ട്രീയ പാരമ്പര്യമല്ല എന്റേത്, തീയിൽ കുരുത്ത് തന്നെയാണ് നാളിത് വരെ പ്രവർത്തിച്ച് വന്നത്, സംഘ പരിവാർ പ്രസ്ഥാനത്തെ പ്രാണവായുവായി സ്വീകരിച്ച് ഞാൻ ജനകീയ കോടതിയാൽ ഇതിന് മറുപടി പറയിക്കും.</p>

എന്ന്
നിങ്ങളുടെ സ്വന്തം ശോഭാ സുരേന്ദ്രൻ.

Top