സ്വന്തം ലേഖകൻ
ചെന്നൈ: മലയാള സിനിമയിൽ ഒരു കാലത്തും ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാതിരുന്ന നടിയാണ് ശോഭന. ആദ്യകാല സിനിമയിൽ മോഡേൺ വേഷങ്ങൾ അണിഞ്ഞു പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അതീവ ഗ്ലാമറസായ ചിത്രങ്ങളിലൊന്നും ശോഭന അഭിനയിച്ചിട്ടില്ല. ഇതിനിടെയാണ് വർഷങ്ങൾക്കു മുൻപ് ഐ.വി ശശി ശോഭനയെ ഇറക്കം കുറഞ്ഞ വസ്ത്രം ഇടാൻ നിർബന്ധിച്ച സംഭവമാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ഐ.വി ശശി സംസംവിധാനം ചെയ്ത കാണാമറയത്ത് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യ ദിനത്തിലായിരുന്നു സംഭവം അരങ്ങേറിയത്.ഐ.വി ശശിയുടെ സിനിമയിൽ ശോഭന അഭിനയിക്കുന്നതും ആദ്യമായിരുന്നു. പാട്ടുസീൻ ചിത്രീകരിക്കുന്നതിനായി ഇറക്കം കുറഞ്ഞ വസ്ത്രങ്ങളായിരുന്നു.
ശോഭനയ്ക്കു വേണ്ടി തയാറാക്കിരുന്നത്. എന്നാൽ വസ്ത്രം കണ്ടതും ശോഭന നെറ്റി ചുളിഞ്ഞു. ഇതൊന്നും ഇടാൻ തനിക്കു പറ്റില്ലെന്നു പറയുകയും ചെയ്തു. മുട്ടിനു താഴെ നിൽക്കുന്ന വസ്ത്രം വേണമെന്നു ശോഭന വാശിപിടിച്ചു. അതു പറ്റില്ലെന്നും തന്റെ നായികയുടെ വേഷം ഇതാണെന്നു ഐ.വി ശശി പറഞ്ഞതോടെ രംഗം കൂടുതൽ വഷളായി. ഒടുവിൽ ലൊക്കേഷനിലെ മുതിർന്ന താരങ്ങൾ ഇടപെട്ടതിനെത്തുടർന്നാണ് ശോഭന തണുത്തത്.
പാട്ടുസീനിൽ ഫ്രോക്ക് ധരിച്ച് ശോഭന കറങ്ങി തിരിഞ്ഞുവരുന്ന സീനുണ്ട്. ഫ്രോക്കിന്റെ അടിയിൽ ഷോട്ട്‌സ് ഇട്ടിരുന്നെങ്കിലും ഓരോ പ്രാവശ്യം കറങ്ങുമ്പോഴും ഫ്രോക്ക് ഉയർന്നു പോകാതെ ശോഭന ഒതുക്കി പിടിക്കും. അത് പാടില്ലെന്നു സംവിധായകനും ഡാൻസ് മാസ്റ്ററും ആവർത്തിച്ച് പറഞ്ഞിട്ടും താരം കേട്ടഭാവം നടിച്ചില്ല. ശോഭന വീണ്ടും ഇതേപരിപാടി ആവർത്തിച്ചപ്പോൾ ഐ.വി ശശി പൊട്ടിത്തെറിച്ചു. സെറ്റിലാകെ മൊട്ടുസൂചി വീണാൽ കേൾക്കാവുന്ന നിശബ്ദത. വീണ്ടും ഐ വി ശശി ആക്ഷൻ പറഞ്ഞപ്പോൾ ശോഭന ഒറ്റക്കറക്കമായിരുന്നു. ആവശ്യത്തിൽ കൂടുതൽ ഫ്രോക്ക് പറന്നുപൊങ്ങുകയും ചെയ്തു. എന്താ മതിയോ എന്നു ദേഷ്യത്തോടെ ചോദിച്ചുകൊണ്ടാണു അന്നു ശോഭന രംഗം വിട്ടത്. എന്തായാലും പാട്ടു ഹിറ്റായതോടെ ഈ രംഗവും ഹിറ്റായി.