സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തല്‍; ശോഭനാ ജോർജിന്റെ പരാതിയിൽ കോൺഗ്രസ് അനുഭാവി അറസ്റ്റില്‍

ചെങ്ങന്നൂർ :സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തല്‍; ശോഭനാ ജോർജിന്റെ പരാതിയിൽ കോൺഗ്രസ് അനുഭാവി അറസ്റ്റിലായി. കോണ്‍ഗ്രസ് വിട്ടതിന്‍റ പേരില്‍ അശ്ശീലം പ്രചാരണം നടത്തി എന്നാണ് എന്നാണ് ആരോപണം സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നുവെന്ന്  മുൻ ചെങ്ങന്നൂർ എം.എൽ. എ ശോഭനാ ജോർജ്  പരാതി കൊടുത്തിരുന്നു. ചെങ്ങന്നൂർ സ്വദേശി മനോജ് പി ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

ശോഭന ജോർജ്ജ് എൽഡിഎഫിൽ ചേർന്നതിൻറെ വിരോധത്തിലാണ് ഫെസ്ബുക്കിൽ അപകീർത്തിപ്പെട്ടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ കോൺഗ്രസ് അനുഭാവിയായ മനോജ് പി ജോൺ പോസ്റ്റ ചെയ്തത് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശോഭനാ ജോർജ്ജ് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത് . ആലപ്പുഴ ജില്ലാ ഡിസിആർബി ഡിവൈഎസ്പി എൻ പാർത്ഥസാരഥി പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് മനോജിനെ അറസ്റ്റ് ചെയതത്.

ചില ഫെസ്ബുക്ക് ഗ്രൂപ്പുകളും അക്കൌണ്ടുകളും നിരീക്ഷണത്തിലാണെന്നും ഫെയസ്ബുക്കിനോടും ഇൻറർ നെര്റ് സർവീസ് ദാതാക്കളോടും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വരും ദിവസങ്ങിൽ കൂടുതൽ അറസ്റ്റിനു സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഐപിസി 509, 354A ,ITആക്റ്റ് , സ്ത്രീയെ മോശമായി ചിത്രീകരിക്കൽ എന്നീ വകുപ്പുകൾ മനോജിൻറെ പുറത്ത് ചുമത്തി. പൊലീസ് നടപടിയിൽ തൃപ്തിയുണ്ടെന്ന് ശോഭനാ ജോർജ്ജ് പ്രതികരിച്ചു.

Top