ബല്‍റാമിനെ ഹിന്ദി പഠിപ്പിക്കാന്‍ പോയ സുരേന്ദ്രനു പറ്റിയ അമളി !പരിഭാഷ പിഴച്ച സുരേന്ദ്രനെ കൊന്നടുക്കി സോഷ്യല്‍ മീഡിയ പരിഹാസം

തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തിയതിന് പരിഭാഷക സ്ഥാനത്തുനിന്നും മാറേണ്ടിവന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് സോഷ്യൽ മീഡിയയുടെ പരിഹാസം.

സോഷ്യൽ മീഡിയ ട്രോളുകളിൽ ഏറ്റവും ശ്രദ്ധ നേടിയത് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാമിൻെറ പോസ്റ്റാണ്. നേരത്തെ അമിത് ഷായുടെ അച്ഛേ ദിൻ പരാമർശവുമായി ബന്ധപ്പെട്ട ചർച്ചയിൽ ബൽറാമും സുരേന്ദ്രനും ഫേസ്ബുക്കിൽ ഏറ്റുമുട്ടിയിരുന്നു. ബലരാമാാാ എന്ന് വിളിച്ച് തുടങ്ങിയ പോസ്റ്റിൽ അമിത് ഷാ പറഞ്ഞത് മനസ്സിലാവണമെങ്കിൽ ബലരാമൻ കുറച്ചെങ്കിലും ഹിന്ദി പഠിക്കണമെന്ന് സുരേന്ദ്രൻ കളിയാക്കി. ഇതിനെതിരെ ഹിന്ദി അക്ഷരമാല പോസ്റ്റ് ചെയ്താണ് ഇന്ന് കിട്ടിയ അവസരം ബൽറാം ഉപയോഗിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫേസ്ബുക്കിൽ വന്ന ചില പോസ്റ്ററുകൾ

മോദിയുടെ പ്രസംഗത്തിന്റെ ആരംഭത്തില്‍ തന്നെ പരിഭാഷയില്‍ സുരേന്ദ്രന്‍ തെറ്റ് വരുത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനാണ് തുടര്‍ന്ന് പ്രസംഗം മലയാളത്തിലേക്ക് മൊഴി മാറ്റിയത്.സുരേന്ദ്രന് വന്ന പിഴവിനെ എന്തായാലും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് മലയാളികള്‍. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പരിഹാസ ശരങ്ങള്‍ പ്രവഹിക്കുന്നത്. ഏതാനും മാസം മുന്‍പ് സുരേന്ദ്രനുമായി ഫെയ്സ്ബുക്കിലൂടെ ഏറ്റുമുട്ടിയ കോണ്‍ഗ്രസ് നേതാവും തൃത്താല എംഎല്‍എയുമായി വി.ടി. ബല്‍റാമും സുരേന്ദ്രനെ പരിഹസിക്കുന്നൊരു ‘നിശബ്ദ’ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഇട്ടിട്ടുണ്ട്. അമിത് ഷാ പറഞ്ഞത് മനസിലാക്കണമെങ്കില്‍ ഹിന്ദി പഠിക്കണമെന്ന് സുരേന്ദ്രന്‍ നേരത്തെ ബല്‍റാമിനെ ഉപദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിന്ദി അക്ഷരമാലയുടെ സചിത്ര പോസ്റ്റുമായി ബല്‍റാമിന്റെ രംഗപ്രവേശം.
ബല്‍റാമിനെ ഉപദേശിച്ച സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ നിന്ന്: ബലരാമാ… ആദ്യം അമിത് ഷാ പറഞ്ഞത് മനസിലാകണമെങ്കില്‍ ബലരാമന്‍ കുറച്ചെങ്കിലും ഹിന്ദി പഠിക്കണം. ഫെയ്സ്ബുക്കില്‍ ജീവിക്കുന്ന, അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എംഎല്‍എയ്ക്ക് ഇന്ദിരഭവനില്‍ ഒരു ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ നേതാക്കളോട് പറയണം.നിശബ്ദ ആക്രമണമാണ് വി.ടി. ബല്‍റാം നടത്തിയതെങ്കില്‍ സുരേന്ദ്രനെ പരിഹസിക്കുന്ന ട്രോളുകളുടെ മേളമാണ് സാമൂഹിക മാധ്യമങ്ങളില്‍. ചലച്ചിത്രങ്ങളിലൊക്കെ ഏറെ ചിരി പടര്‍ത്തിയിട്ടുള്ള ഹിന്ദി പരിഭാഷയുടെ പ്രശ്നങ്ങളെ സുരേന്ദ്രനുമായി ചേര്‍ത്ത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.
Top