തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജിലെ സാദാചാര ഗുണ്ടായിസത്തെ ന്യായികരിച്ച എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസിനെ ചാനല്‍ ചര്‍ച്ചയില്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ പൊളിച്ചടക്കി. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയും ജെയ്ക്കിനെ പരാജയം ആവോളം ആഘോഷിച്ചു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ഒരു ദുരന്തമാണെന്ന് വരെ സോഷ്യല്‍ മീഡിയ പറഞ്ഞു. അഡ്വ ജയശങ്കറിന് ഏതാനും ദിവസള്‍ക്ക് മുമ്പ് രൂക്ഷമായ ഭാഷയില്‍ മറുപടി കൊടുത്ത് താരമായ ജെയ്ക് പക്ഷെ കഴിഞ്ഞ ദിവസം പൂര്‍ണ്ണമായും അടിപതറി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ സദാചാര ഗുണ്ടായിസം നടത്തിയെന്നും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന യുവാവിനെ മര്‍ദ്ദിച്ചെന്നുമാരോപിച്ചുള്ള പെണ്‍കുട്ടികളുടെ ആരോപണം ചര്‍ച്ച ചെയ്തപ്പോള്‍ പെണ്‍കുട്ടികളെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതായിപ്പോയെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗത്തിന്റേയും അഭിപ്രായം.
പെണ്‍കുട്ടികളെ തള്ളിപ്പറഞ്ഞ്കൊണ്ട് സദാചാര ഗുണ്ടകളെ ന്യായീകരിക്കാന്‍ എങ്ങനെ കഴിയുന്നുവെന്നും അഭിപ്രായങ്ങളുയരുന്നു. ജെയ്ക്കില്‍ വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും ഭാവി നേതാവായാണ് കണ്ടതെന്നും ഇപ്പോള്‍ സദാചാര ഗുണ്ടകളെ ന്യായീകരിക്കുന്നതിലൂടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താണെന്ന് ജെയ്ക്ക തെളിയിച്ചതായും വിമര്‍ശനങ്ങളുയരുന്നുണ്ട്.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളായ സൂര്യ ഗായത്രിയെയും അസ്മിത കബീറിനെയും സുഹൃത്ത് ജിജീഷിനെയും സദാചാര പൊലീസിങ് നടത്തിയ സംഭവത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ നടത്തിയ ചര്‍ച്ച അവതരിപ്പിച്ചത് വിനു വി ജോണ്‍ ആണ്. പെണ്‍കുട്ടികള്‍ക്കും ജെയ്ക്കിനും പുറമേ കഥാകൃത്തായ ലാസര്‍ ഷൈനാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരാള്‍
സദാചാര പൊലീസിംഗിനിരയായ സൂര്യയും അസ്മിതയും ധീരമായ നിലപാടെടുത്ത് കോളേജിലെ എസ്എഫ്‌ഐ ഇക്കാര്യത്തില്‍ പറഞ്ഞ വിശദീകരണത്തെ ജെയ്കിനോട് ചോദ്യം ചെയ്തിരുന്നു. ഈ സമയത്ത് ‘തൃശ്ശൂരില്‍ നിന്നും വന്ന’ ചെറുപ്പക്കാരന് കോളേജിലെ പൊളിറ്റിക്കല്‍ ക്ലാസ്സിലെന്തായിരുന്നു പരിപാടി എന്തായിരുന്നു ജെയ്കിന്റെ മറുപടി.എന്നാല്‍ ഓഡിറ്റോറിയത്തില്‍ നടന്നിരുന്ന നാടകം കാണാന്‍ എത്തിയപ്പോഴാണ് ഞങ്ങളെ ആക്രമിച്ചതെന്നും ഇനിയും നുണ പറഞ്ഞാല്‍ അവിടെ കൂടിയ പെ്ണ്‍കുട്ടികള്‍ യാഥാര്‍ത്ഥ്യം പറയുന്ന ആഡിയോ ക്ലിപ്പുകള്‍ ഹാജരാക്കാമെന്നും ജെയ്കിനെ പെണ്‍കുട്ടികള്‍ വെല്ലുവിളിച്ചു. ഇത് ആദ്യമായല്ല യൂണിവേവ്‌സിറ്റി കോളേജില്‍ സംഭവിക്കുന്നതെന്ന് പറഞ്ഞ് സൂര്യ ഗായത്രി നേരത്തെ സംഭവിച്ച ചില അനുഭവങ്ങള്‍ തുറന്ന് പറയുകയും ചെയ്തിരന്നു.
തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളേജിലെയും മഹാരാജാസ് കോളേജിലും വടകര മടപ്പിള്ളി കോളേജിലും വിദ്യാര്‍ത്ഥികള്‍ക്കു നേരെ എസ്എഫ്‌ഐ തുടര്‍ച്ചയായി ആക്രമണം നടത്തുന്നു എന്ന് സൂര്യയും അസ്മിതയും പറഞ്ഞപ്പോള്‍ ജെയ്ക് കൊടുത്ത മറുപടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ജെയ്കിനെതിരെ വിമര്‍ശന ശരം തീര്‍ത്തത്.മടപ്പിള്ളി കോളേജില്‍ സഖാവ് പികെ രമേശന്‍ രക്തസാക്ഷിയായിട്ടുണ്ട്, മഹാരാജാസില്‍ സൈമണ്‍ ബ്രിട്ടോ ജീവിക്കുന്ന രക്തസാക്ഷിയായി, യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌ഐഓക്ക് 39 വോട്ടാണ് കിട്ടിയത് എന്നായിരുന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് ജെയ്ക് നല്‍കിയ മറുപടി. വിഷയത്തില്‍ നിന്നും വ്യതിചലിച്ച് ജെയ്ക്ക് സംസാരിക്കുന്നുവെന്ന് വന്നപ്പോള്‍ മറ്റ് അതിഥികള്‍ക്ക് അവസരം നല്‍കി അവകതാരകന്‍ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.