തിരുവനന്തപുരം: കുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കാമെന്ന വാദമുയര്‍ത്തി ഫേയ്‌സ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. മുഹമ്മദ് ഫര്‍ഫാദ് എന്ന യുവാവാണ് ഫേസ്ബുക്കില്‍ ഇത്തരത്തില്‍ പോസ്റ്റിട്ടതും അതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനത്തിന് ഇടയായതും. ഈ പോസ്റ്റിട്ട യുവാവ് കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന വാദവുമായി സുഹൃത്തുക്കള്‍ രംഗത്തെത്തിയതോടെയാണ് പോലീസിന് പരാതി ലഭിച്ചത്.
നചികേതസ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയാണ് മുഹമ്മദ് ഫര്‍ഹാദ് എട്ടാംക്ലാസുകാരിയെയും ലൈംഗികമായി ദുരുപയോഗം ചെയ്ത വിവരം വെളിപ്പെടുത്തിയത്. എട്ടാം ക്ലാസുകാരിയുടെ മുടിപ്പിന്ന് ഒളിപ്പിച്ചു വച്ച് അതെവിടെയെന്ന് ചോദിച്ച് പെണ്‍കുട്ടി വരുമ്പോള്‍ കെട്ടിപ്പിടിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ദൃക്സാക്ഷികളുണ്ടെന്ന് പറഞ്ഞാണ് നചികേതസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതേക്കുറിച്ചുള്ള നചികേതസിന്റെ ഫോസ്റ്റ് ഇങ്ങനെ:
രണ്ടു വര്‍ഷം മുന്നേ നടന്ന ഒരു സംഭവമാണ്, സ്ഥലം തൃശ്ശൂര്‍ര്‍ ഫൈന്‍ ആര്‍ട്സ് കോളേജ് പരിസരം, അതിനു അടുത്തുള്ള ഒരു റൂമിലാണ് നമ്മുടെ കഥാനായകന്‍ താമസിക്കുന്നത്, അദ്ദേഹം എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ സെക്ഷുലി അബ്യുസ് ചെയ്തതിനെപ്പറ്റി സുഹൃത്തുക്കളോട് വര്ണിക്കുകയാണ്…
അവളുടെ മുടിപ്പിന്നു വെക്കുന്ന പാട്ടയില്‍ നിന്നും അതെടുത്തു ഒളിച്ചു വെക്കും , അതെവിടെ എന്ന് ചോദിച്ചു അവള്‍ വരും , അവളെ കെട്ടിപ്പിടിച്ചു ലൈംഗികമായി ‘ചൂഷണം’ ചെയ്യും … പ്രസ്തുത കഥാപാത്രത്തിന്റെ വര്ണനക്കിടെ അദ്ദേഹം മൊബൈല്‍ ഫോണ്‍ എടുത്തു എടാ നോക്കിക്കേ , ചുമ്മാ പറയുവല്ല , ദാ ചിത്രങ്ങള്‍ … അവന്‍ ആ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കാണിക്കുന്നു ..’
കഥ അവിടെ നില്‍ക്കട്ടെ ,ഇയ്യിടെ ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റസ് , ഒരു ഉദാഹരണം ആയാണ് കഥാ നായകന്‍ സംഗതി അവതരിപ്പിക്കുന്നത് ,അഞ്ചു വയസ്സുകാരിക്ക് മഞ്ചു വാങ്ങിച്ചു കൊടുത്തു അവളുടെ പ്രേമം അവന്‍ അനുഭവിക്കുന്നു, ഈ രണ്ടു കഥയിലെയും നായകന്‍ ഒരാളാണ് , അദ്ദേഹത്തിന്റെ പേര് മുഹമ്മദ് ഫര്‍ഹാദ് .. എനിക്ക് പറയാനുള്ളത് ഫര്‍ഹാദിനോടല്ല, ബാലപീഡനത്തിനു സൈന്ധാന്തിക ഭാഷ്യം ചമക്കുന്നവരോടാണ് ….നിങ്ങളെ എങ്ങിനെ വിശേഷിപ്പിക്കണം എന്നെനിക്കറിയില്ല , എന്റെ പരിമിതമായ അറിവ് വച്ച് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്കു വരുന്ന സമയത്തു രണ്ടു കാലുകള്‍ ഉണ്ടായിരുന്നെങ്കില്‍ എഴുന്നേറ്റു നിന്ന് തിരിഞ്ഞു നോക്കി , സംഗതി കൊള്ളാല്ലോ , പണിയാന്‍ പറ്റുമോ എന്ന് ചോദിക്കുന്ന ജന്മങ്ങളെ, നിങ്ങള്‍ ഈ പൊതു സമൂഹത്തിലേക്ക് തുറന്നു വിട്ട മാലിന്യങ്ങളുടെ ഭീകരത എത്രയാണ് എന്ന് നിങ്ങള്‍ക്കറിയാമോ ?
ഇന്നലെ രാത്രി വളരെ വൈകി ഞങ്ങള്‍ സുഹൃത്തുക്കള്‍ നാല് പേര്‍ ഇതേക്കുറിച്ചു സംസാരിക്കുകയായിരുന്നു , കൂട്ടത്തില്‍ ഒരാള്‍ പറയുകയാണ് , കുട്ടിക്ക് താല്പര്യമുണ്ട് എങ്കില്‍ എന്താ കുഴപ്പം , എനിക്ക് കുട്ടികളുമായുള്ള ലൈംഗികത ഇഷ്ടമാണ്,അവരെ വേദനിപ്പിക്കാതെ ചെയ്യണം എന്ന് മാത്രം , എടാ , എന്റെ മോള്‍ക്ക് 11 വയസ്സ് ആണ് പ്രായം , നിനക്ക് അവളെ അങ്ങിനെ കാണാന്‍ പറ്റുമോ എന്ന ചോദ്യത്തിന് , എന്താ സംശയം , ആള്‍ക്കൂട്ടത്തിനു മുന്നില്‍ പറയില്ല എന്നെ ഉള്ളൂ എന്നാണ് അവന്റെ മറുപടി…
ഈ പറയുന്നത് ഒരാള്‍ അല്ല , വികലമായ രൂപത്തില്‍ നിങ്ങള്‍ അവതരിപ്പിച്ച ഈ ചര്‍ച്ചയെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ഇതുപോലുള്ള ആയിരങ്ങളുണ്ട് നമുക്ക് ചുറ്റും.നാല് വര്‍ഷമായി അടുത്ത് പരിചയമുണ്ടായിട്ടും അവനില്‍ ഇങ്ങിനെ ഒരാള്‍ ഉള്ളതിനെ മനസിലാക്കാന്‍ ഇപ്പോഴാണ് സാധിച്ചത് , സ്വാഭാവിക ജൈവിക ചോദനയാണ് ,അത് റദ്ദ് ചെയ്യുന്നത് സമൂഹത്തെ ഭയന്ന് ആണ് എന്ന് വളരെ നിസാരമായി അവന്‍ പറഞ്ഞ ആ മറുപടി യുടെ മുഴക്കം ഇത് എഴുതുമ്പോഴും കാതില്‍ നിന്നും പോവുന്നില്ല.
ഇവര്‍ക്ക് മുകളില്‍ ഈ സമൂഹത്തിന്റെ ഇടപെടലുകള്‍ കൂടിയില്ല എങ്കില്‍ എന്തായിരിക്കും സംഭവിക്കുക. ഇന്നു ലൈംഗികാതിക്രമം സഹിക്കാനാവാതെ തൂങ്ങി മരിച്ച ഒരു പതിനൊന്നുകാരിയുടെ ചിത്രമാണ് മനസ്സില്‍ അങ്ങനെ ചിന്തിക്കുമ്പോള്‍ നിറയുന്നത്. നിങ്ങളുടെ ദുഷിച്ച മനസ്സും ദുഷിച്ച തിയറിയും ഇത്തരക്കാര്‍ എങ്ങനെ മുതലെടുക്കും എന്നതിന്റെ ഉദാഹരണമാണ് ഫര്‍ഹാദ്. കുഞ്ഞുങ്ങളോടെങ്കിലും അലിവുണ്ടാവാത്ത ഇവരെയൊക്കെ കയറഴിച്ചു വിടാതിരിക്കാന്‍ ആധുനിക സമൂഹത്തിലെ മനുഷ്യരെന്ന നിലയ.
നചികേതസിന്റെ പോസ്റ്റ് ശരിവച്ച് സുജിത് ചന്ദ്രന്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരും രംഗത്തുണ്ട്. ദിലീപ് വേണുഗോപാല്‍ എന്നയാളും നചികേതസിന്റെ വാക്കുകളെ ശരിവച്ച് രംഗത്തുവന്നു. നേരത്തെ കുട്ടികളോടുള്ള കാമാര്‍ത്തിയെ അനുകൂലിച്ച മുഹമ്മദ് ഫര്‍ഫാദിന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ടീം കേരളാ സൈബര്‍ വാരിയേഴ്സ് എന്ന് ഹാക്കിങ് സംഘം തകര്‍ത്തത്. കൊട്ടിയൂരില്‍ 16 കാരി പ്രസവിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ശിശുപീഡനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചത്. പീഡോഫൈല്‍സ് യഥാര്‍ത്ഥത്തില്‍ ക്രിമിനലുകളല്ലെന്നും ലൈംഗിക ന്യൂനപക്ഷങ്ങളാണെന്നും ഉള്ള വാദം നേരത്തേ തന്നെ ചിലര്‍ ഉയര്‍ത്തിയിരുന്നു. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.