ബാഗ്ലൂർ :
നടന്‍ നാഗചൈതന്യയുമായുളള വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം തനിക്കെതിരെ നിരന്തരം തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സൂചിപ്പിച്ച് നടി സാമന്ത റൂത്ത് പ്രഭു.സമൂഹമാദ്ധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലാണ് സാമന്ത ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് മറ്റ് രഹസ്യ ബന്ധങ്ങളുണ്ടെന്ന് പ്രചരിപ്പിച്ചു. കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞതായും നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിയെന്നും വ്യാജപ്രചരണം നടന്നു. താന്‍ ഒരു അവസരവാദിയാണെന്നും പറഞ്ഞുപരത്തിയതായും പോസ്‌റ്റില്‍ നടി കുറിക്കുന്നു.
സ്നേഹവും സഹാനുഭൂതിയും ആകുലതയും പ്രകടിപ്പിച്ച് ഇത്തരം വ്യാജപ്രചാരണങ്ങളില്‍ നിന്നും കഥകളില്‍ നിന്നും തന്നെ പ്രതിരോധിക്കുന്നവര്‍ക്ക് താരം നന്ദി പറഞ്ഞു. വേദന നിറഞ്ഞ പ്രക്രിയയാണ് വിവാഹമോചനമെന്നും തന്നെ അതിന്റെ മുറിവുണങ്ങാന്‍ അനുവദിക്കണമെന്നും ഈ പ്രചാരണമൊന്നും കൊണ്ട് താന്‍ തകരില്ലെന്നും നടി പോസ്‌റ്റില്‍ സൂചിപ്പിക്കുന്നു.