പത്ത് ബാങ്ക് വിളികേള്‍ക്കാതെ വാപ്പയ്ക്കു വെള്ളമില്ലെന്ന് മകന്‍; മതഭ്രാന്തിനെയും തങ്ങളെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രേളോട് ട്രോള്‍

സിദ്ധന്റെ വാക്കുകേട്ട് ചോരക്കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച പിതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം പുകയുമ്പോള്‍ ട്രോളര്‍മാരും ഈ ക്രൂരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ്. തങ്ങളേയും മുലപ്പാല്‍ നിഷേധിച്ച പിതാവിനേയും വിശ്വാസികളേയും കണക്കറ്റ് പരിഹസിച്ചുള്ള ട്രോള്‍ പോസ്റ്റുകളാണ് ഏറെ. പതിവുപോലെ ട്രോളുകളേറേയും. സിനിമാ ക്ലിപ്പുകളുടെ അകമ്പടിയോടെ തന്നെ. കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബൂബക്കറാണ് കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതില്‍ നിന്നും മാതാവിനെ വിലക്കിയത്.

ബുധനാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓമശേരി സ്വദേശിയായ അബുബക്കറിന്റെ ഭാര്യ ഹഫ്സത്ത് ആണ്‍കുട്ടിയെ പ്രസവിക്കുന്നത്. നിസ്‌കാര സമയം അറിയിക്കുന്നതിനുള്ള ബാങ്ക് അഞ്ചുതവണ വിളിക്കാതെ കുഞ്ഞിന് മുലപ്പാലോ, വെള്ളമോ നല്‍കാന്‍ പാടില്ലെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നാല്‍ 24 മണിക്കൂര്‍ കുഞ്ഞിന് യാതൊന്നും നല്‍കാന്‍ പാടില്ല. ഇത്രയും നേരം കുഞ്ഞിന് മുലപ്പാല്‍ നല്‍കാതിരുന്നാല്‍ കുട്ടിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പിതാവും ബന്ധുക്കളും ഇത് അനുസരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പൊലീസ് എത്തി അബുബക്കറിനോട് സംസാരിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. കളംതോടുള്ള ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുട്ടിക്ക് മുലപ്പാല്‍ നിഷേധിച്ചത്. പകരം തേനും വെള്ളവും നല്‍കുന്നുണ്ടെന്നും തന്റെ മൂത്ത മകനും മുലപ്പാല്‍ നല്‍കിയത് തങ്ങള്‍ നിര്‍ദേശിച്ച പ്രകാരമാണെന്നുമാണ് അബുബക്കര്‍ നല്‍കിയിരുന്ന വിശദീകരണം.
സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചില വിമര്‍ശനങ്ങള്‍ ഇങ്ങനെ…

Top