നോട്ടുകളുടെ നിരോധനം കള്ളപണക്കാര്‍ക്ക് ചങ്കിടിപ്പ്; സോഷ്യല്‍ മീഡിയയില്‍ ചിരിപ്പൂരം; ട്രോളുകള്‍ കാണാം…

കൊച്ചി: ഇന്നലെ വരെ രാജാവായിവാണ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകല്‍ അസാധുവായതോടെ സോഷ്യല്‍ മീഡിയയില്‍ ചിരിയുടെ പൂരവുമായി ട്രോളര്‍മാര്‍ വിലസുകയാണ്. കൈയില്‍ പണമില്ലാത്തതില്‍ അഭിമാനം തോന്നിയ നിമിഷം’ നോട്ട് നിരോധനം വന്ന് മിനിറ്റുകള്‍ക്കകം സൈബര്‍ വാളുകളില്‍ ട്രോള്‍ പെരുമഴ തുടങ്ങി.

ഇരുനോട്ടുകളും വേണ്ടുവോളം കൈയിലുള്ളവരുടെ സങ്കടങ്ങളും കൈയില്‍ അഞ്ചിന്റെ പൈസയില്ലാത്തവന്റെ സന്തോഷവും അണപൊട്ടിയൊഴുകിയപ്പോള്‍ ആശങ്കക്കൊപ്പം വഴിയില്‍ കുടുകുടാ ചിരിക്കുന്നവരും നിരവധിയായി. 500,1000 രൂപ നോട്ടില്‍ കപ്പലണ്ടിപൊതിഞ്ഞ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്തായിരുന്നു ഒരുവിരുതന്റെ പ്രതിഷേധം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒറ്റയടിക്ക് നൂറുരുപ രാജ്യത്തെ ഏറ്റവും വലിയ കറന്‍സിയായത് ചിലര്‍ ആഘോഷിച്ചപ്പോള്‍ കള്ളപ്പണക്കാരെ കണക്കറ്റ് പരിഹസിക്കുന്ന ട്രോളുകളും പിന്നാലെ എത്തി. കെ.എം മാണിയേയും ജയലളിതയേയും കെ. ബാബുവിനേയുമാണ് ട്രോളര്‍മാര്‍ കണക്കിന് പരിഹസിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി വീട്ടിലും മാണിയുടെ പാലായിലെ വീട്ടിലും തൃപ്പൂണിത്തുറയില്‍ ബാബുവിന്റെ വീട്ടിലും എല്ലാവര്‍ക്കും 5000 രൂപ വച്ച് കൊടുക്കുന്നു (5ത1000). ഓഫര്‍ പരിമിത സമയത്തേക്ക് മാത്രം.., കഎം മാണി പാലായില്‍ ചക്ക വെട്ടിയിട്ട പോലെ വീണു കിടക്കുന്നതായി ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ശാന്തന്‍ പുളിക്കല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. ഇങ്ങനെ പോകുന്നു ട്രോളുകള്‍..
അതേസമയം പുലിമുരുകന്‍ സിനിമയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടത്തിന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തുന്ന ട്രോളുകളാണ് ആളുകള്‍ കൂടുതല്‍ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ പുലുമുരുകന്‍ 100 കോടി ക്ലബ്ബില്‍ കയറിയിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളു. കെയ്യില്‍ കാശില്ലാത്ത സാധാരണക്കാരുടെ അവസ്ഥ പ്രതിഫലിപ്പിക്കുന്ന ട്രോളുകളും പ്രചിരിക്കുന്നവയില്‍ പെടുന്നു.
ട്രോളാന്‍ വിഷയമില്ലാതെ വരണ്ട് കിടക്കവേയാണ് മോദിയണ്ണന്‍ ഗമണ്ടന്‍ സംഗതി ഇട്ട് തന്നത്. പിന്നെ വെറുതെ ഇരിക്കാന്‍ പറ്റുമോ. തുടങ്ങി നല്ലൊന്നൊന്തരം ട്രോളുകള്‍. സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില ട്രോളുകളില്‍ കൂടി ഒന്ന് പോയിവരാം.

  • അറിയാതെ വണ്ടിയും കൊണ്ട് ഇരിട്ടി ബസ് സ്റ്റാണ്ടിന്റെ ഉള്ളില്‍ കയറിയതാ…..പൊലീസ് പിടിച് 1000 കൊടുത്തപ്പോള്‍ പൊലീസ് പറയുവാ 100 മതിയെന്ന് .പകച്ചു പോയി …..
  • ഇപ്പൊ ഒരുത്തനെ വിളിച്ച് ഒരു 100 രൂപ കടം ചോദിച്ചു. അവന്‍ പറയുവാ 100 ഇല്ല വേണേല്‍ 1000 തരാമെന്ന്. എന്റെ കണ്ണ് നിറഞ്ഞു പോയി
    കൈയില്‍ പൈസ ഇല്ലാത്തത്തില്‍ അഭിമാനം തോന്നിയ ഏക നിമിഷം
    ഇന്നലെ 1000 രൂപ കടം ചോദിച്ചപ്പോള്‍ തരാത്തവന്‍ ഇപ്പോള്‍ ഇങ്ങോട്ട് വിളിച്ച് കടം വേണോ എന്ന് ചോദിക്കുന്നു…
  • ആ പാവം ടോമിച്ചന്‍ മുളകുപ്പാടം ഒക്കെ എങ്ങനെ നൂറുകോടി ചില്ലറയാക്കുമോ എന്തോ
  • കുപ്പി ,പാട്ടാ ,പ്ലാസ്റ്റിക് ,പഴയ 1000 രൂപ 500 രൂപാ നോട്ടുകള്‍ കൊടുക്കാനുണ്ടോ ?
  • കയ്യില്‍ 500 റിന്റെയും 1000 ത്തിന്റെയും നോട്ടുള്ളവര്‍ പരമദരിദ്രരും 50 ന്റെയും 100 ന്റെയും നോട്ടുള്ളവര്‍ അതിസമ്പന്നരുമായി കാണപ്പെടുന്ന വിചിത്രമായ ദിവസമാണ് നാളെ !

 

 

Top