ഇൻർനാഷണൽ ഡെസ്‌ക്
വെനസ്വേല: ഈ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെ പേര് പറയുമ്പോൾ തന്നെ മലയാളികളായ കട്ട കമ്മ്യൂണിസ്റ്റുകളുടെ രോമം എണീറ്റ് നിൽക്കും. വെനസ്വേല, അർജന്റീന, ക്യൂബ ഈ രാജ്യങ്ങൾ മലയാളത്തിലെ കട്ട കമ്മ്യൂണിസ്റ്റുകളായ വിപ്ലവ കാരികളുടെ സ്വപ്‌ന ഭൂമികളാണ്. എന്നാൽ, ഈ സ്വപ്‌നൂമികളിൽ നടക്കുന്നത് മക്കൾ രാഷ്ട്രീയമാണെന്നറിഞ്ഞാൽ കേരളത്തിലെ വിപ്ലവ സിംഹങ്ങളുടെ നട്ടെല്ലൊടിയും.
വിപ്ലവ കേരളത്തിന്റെ വീര പോരാളി വെനസ്വേലൻ ഭരണാധികാരി ഹ്യൂഗോ ഷാവേസിന്റെ ഏറ്റവും ഇളയ മകളുടെ കഥകേട്ടാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ മൂക്കത്ത് വിരൽ വയ്ക്കും. 38 വയസ് മാത്രം പ്രായമുള്ള ഈ കൊച്ചുമകളാണ് വെനസ്വേലയിലെ ഏറ്റവും വലിയ സമ്പന്ന.
മരിയ ഗബ്രിയേല എന്ന യുവതിയുടെ വരുമാനം നാല് ബില്യൺ യുഎസ് ഡോളറിന് അടുത്ത വരും. വിദേശരാജ്യങ്ങളിലെ രഹസ്യനിക്ഷേപങ്ങളുടെ കണക്ക് കേട്ടാൽ ഇതിന്റെ എട്ടിരട്ടിയുണ്ടാകുമെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ശേഖരിച്ചിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. യൂറോപ്പിലെ പത്തിലേറെ ബാങ്കുകളിൽ ഇവർക്ക് രഹസ്യ അക്കൗണ്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്.
2002 ൽ ഹ്യൂഗോ ഷാവേസിനെയും ഫിഡൽ കാസ്‌ട്രോയേയും ഒ്ന്നിച്ചിരുത്താൻ നടത്തിയ നീക്കത്തിലൂടെ മരിയയാണ് തന്റെ ഹീറോയെന്ന് ഷാവേസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പണക്കാരനായിരിക്കുക തെറ്റാണ് എന്ന് പ്രഖ്യാപിച്ച ഹ്യൂഗോ ഷാവേസിന്റെ മകളാണ് ഇപ്പോൾ കോടികൾ കയ്യിലിട്ട് അമ്മാനമാടുന്നത്. അമേരിക്കയിലെ വേനസ്വേലയുടെ ഓൾട്ടർനേറ്റീവ് അംബാസിഡർ പദവിയിലാണ് ഇവർ നേരത്തെ വിരാചിച്ചിരുന്നത്.
ഈ പദവി ഉപയോഗിച്ചാണ് ഇവർ കോടികൾ വാരിക്കൂട്ടിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. രാജ്യത്തെ പണപ്പെരുപ്പം അതിന്റെ എല്ലാ സീമകളും ലംഘിച്ച് കുതിക്കുമ്പോഴാണ് മുൻ വിപ്ലവ നേതാവിന്റെ മകൾ കോടികളുടെ അധിപയായി മാറിയിരിക്കുന്നത്. രാജ്യത്ത് പരീക്ഷാ ഫീസുകൾ വൻ തോതിൽ വർധിച്ച് മാനം മുട്ടി നിൽക്കുമ്പോൾ അടുത്തിടെ വിപ്ലവ നേതാവിന്റെ മകൾ കടലിലെ വൻ പാർട്ടിയിൽ അർധനഗ്നയായി കഴിയാൻ മാത്രം ചിലവഴിച്ചത് കോടികളാണ്.
ഹ്യൂഗോ ഷാവിന്റെ പിൻഗാമി നിക്കോളാസ് മഡൂറോ അടുത്തിടെ വിവാദത്തിൽ നിറഞ്ഞത് വൻ പാർട്ടി രാജ്യത്ത് നടത്തിയാണ്. കോടികളാണ് ഈ പാർട്ടിയ്ക്ക് വേണ്ടി ഒഴുക്കിയത്. രാജ്യത്തെ സാധാരണക്കാർ ഇപ്പോഴും പട്ടിണി പാവങ്ങളായി തുടരുമ്പോഴാണ് നിക്കോളാസ് മഡൂറോ രാജ്യത്ത് വൻ പാർട്ടി നടത്തിയത്. നിക്കോളാസ് മഡൂറോ അഭിനയിച്ച് സിനിമ വൈറലായി മാറിയതിന്റെ ആഘോഷത്തിനായി രണ്ടു ലക്ഷം ടൺ മീറ്റാണ് ഇസ്താംബുള്ളിലെ ചെഫ് സാൾട്ട് ബേ ഇൻ റസ്റ്ററണ്ടിൽ മാത്രം നിക്കോളാസ് മഡൂറോയും സംഘവും ആഘോഷമായി പൊടിച്ചു കളഞ്ഞത്.
നിക്കോളാസ് മഡൂറോയുടെ രണ്ടാം കമാൻഡർ ഇൻ ചീഫ് ഡിയസോഡാ കാബെല്ലോയുടെ മകളാണ് ഈ പട്ടികയിൽ ഏറ്റവും ആർഭാടത്തോടെ ജീവിതം കഴിക്കുന്നത്. തന്റെ സൗന്ദര്യസംരക്ഷണത്തിനും ആർഭാട ജീവിതത്തിനുമായി കുട്ടി ഒറു മാസം ഒരു ലക്ഷം യുഎസ് ഡോളർ വരെ ചിലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.