സോളാളും കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കണില്ല; ചെയര്‍മാന് കനത്ത ശമ്പളത്തില്‍ പുതിയ നിയമനം; എല്ലാം അട്ടിമറിച്ച് ഉമ്മന്‍ചാണ്ടിയുടെ രഹസ്യ നീക്കം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടുമാസം അവശേഷിക്കേ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുമെന്ന് പ്രതീക്ഷ ഇനി വേണ്ട. സോളാറും സരിതയും ഇനി ഉമ്മന്‍ചാണ്ടിയുടെ ഉറക്കം നഷ്ടപ്പെടുത്താതിരിക്കാന്‍ സോളാര്‍ കമ്മീഷന് ഉയര്‍ന്ന ശമ്പളത്തില്‍ പുതിയ തസ്തിക നല്‍കി.

സോളാര്‍ അന്വേഷണ കമ്മിഷന്‍ അധ്യക്ഷന്‍ ജി. ശിവരാജനെ അതീവരഹസ്യമായി സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍ ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചു. ഇന്നലെ വൈകിയാണ് ഉത്തരവ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടു മുമ്പ് അതിവേഗതയില്‍ ഫയല്‍ നീക്കിയാണ് തീരുമാനം. സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പു നല്‍കാതെ മാറ്റിവച്ചതിനുള്ള പ്രത്യുപകാരമാണു നിയമനം. ഒരു അന്വേഷണ കമ്മിഷന്‍ ചെയര്‍മാനെ അന്വേഷണം നടക്കുമ്പോള്‍തന്നെ കനത്ത ശമ്പളം നല്‍കി മറ്റൊരു സര്‍ക്കാര്‍ കമ്മിഷന്റെ തലപ്പത്ത് നിയമിക്കുന്നത് അത്യപൂര്‍വസംഭവമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ കമ്മീഷനിലെ നടപടികളെ പ്രതീക്ഷയോടെയാണ് ഇടതു മുന്നണി കണ്ടിരുന്നത്. ജസ്റ്റീസ് ശിവരാജന്റെ ഓരോ വാക്കും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലായിരുന്നു. ഇതിനിടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എത്തി. കമ്മീഷനില്‍ വിശ്വാസമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ തന്നെ പ്രഖ്യാപിച്ചു. അങ്ങനെ മുന്നണി നേതൃത്വത്തിന് പോലും താല്‍പ്പര്യമില്ലാത്ത ശിവരാജനെ ഉന്നത പദവിയില്‍ സര്‍ക്കാര്‍ നിയമിക്കുന്നതാണ് ശ്രദ്ധേയം. ഇത് പുതിയ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കും.

കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നപ്പോള്‍ ഒരുവിഭാഗം മന്ത്രിമാര്‍ അതിരൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും വിലപ്പോയില്ല. ജസ്റ്റിസ് ജി. ശിവരാജനുപുറമേ പിന്നാക്ക സമുദായ വികസന വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഡോ. ഇന്ദര്‍ജിത് സിങ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, അഡ്വ. വി.എ. ജെറോം എന്നിവരെ ഉള്‍പ്പെടുത്തിയാണ് 1993 ലെ കേരള സംസ്ഥാന കമ്മിഷന്‍ ആക്ട് വകുപ്പ് 3 പ്രകാരം പിന്നാക്ക വിഭാഗ കമ്മിഷന്‍ പുനഃസംഘടിപ്പിച്ചത്. ജസ്റ്റീസ് ശിവരാജനെ സ്വാധീനിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് സൂചന.

ഏപ്രില്‍ അവസാനത്തോടെ സോളാറില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു ജസ്റ്റീസ് ശിവരാജന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ മൊഴിയെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ അതിന് സാധിക്കുമോ എന്ന സംശയവും ഉയര്‍ത്തി. ഇതിനിടെയാണ് പുതിയ നിയമനവും മറ്റും എത്തുന്നത്. ഏതായാലും ഈ തെരഞ്ഞെടുപ്പിന് മുമ്പ് സോളാര്‍ റിപ്പോര്‍ട്ട് എത്തില്ലെന്നാണ് സൂചന. തമ്പാനൂര്‍ രവിയടക്കമുള്ളവരുടെ മൊഴിയെടുക്കലില്‍ കമ്മീഷന്‍ എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാകും. ഇതോടെ സോളാര്‍ കമ്മിഷന്റെ അന്തിമ ഉത്തരവ് എന്തായിരിക്കുമെന്നതിനെക്കുറിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്.

ശിവരാജന്റെ നിയമനത്തെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയത് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തെ നിയമിക്കുമെന്ന് ഉറപ്പു നല്‍കിയശേഷമാണു കമ്മിഷനും മന്ത്രിമാരും ഉള്‍പ്പെട്ട നേതാക്കള്‍ തമ്മില്‍ അതിരൂക്ഷമായ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടത്. ഇതെല്ലാം നാടകമാണെന്നു തെളിയിക്കുന്നതാണ് പുതിയ നിയമനമെന്ന വാദവും ശക്തമാണ്. നേരത്തെതന്നെ പിന്നാക്ക കമ്മിഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റിസ് ശിവരാജന്റെ കാലാവധി അവസാനിച്ചതിനെതുടര്‍ന്നാണ് അദ്ദേഹത്തെ സോളാര്‍ കമ്മിഷന്‍ അധ്യക്ഷനാക്കിയത്. വി എസ് അച്യൂതാനന്ദന്‍ സര്‍ക്കാരാണ് നേരത്തെ ശിവരാജനെ പിന്നാക്ക കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മിഷന്‍ പരസ്യപ്രസ്താവന നടത്തിയെങ്കിലും അപ്രതീക്ഷിതമായി മലക്കം മറിയുകയായിരുന്നു. സാധാരണഗതിയില്‍ നിശ്ചിത കാലയളവിലേക്കു പുതിയ കമ്മിഷനെ നിയമിക്കുകയാണു പതിവ്. അതിനുപകരം പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ തുടരാനാണു നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജസ്റ്റിസ് ശിവരാജന്റെ പുതിയ നിയമനത്തിനെതിരേ പ്രതിപക്ഷം ഗവര്‍ണറെ സമീപിക്കുമെന്നും സൂചനയുണ്ട്

Top