സോളാറില്‍ പ്രതികളെ രക്ഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേൃത്വത്തില്‍ ശ്രമം.. സോളാര്‍ കമ്മീഷന്റെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ കത്ത് പുറത്തായി; ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്ത്

സോളാര്‍ കമ്മിഷന്റെ പ്രവര്‍ത്തനശൈലി ശരിയല്ലെന്നു കാണിച്ച് എ.ഡി.ജി.പി: എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘത്തിലെ ആറ് ഡിവൈ.എസ്പിമാര്‍ ഡി.ജി.പിക്ക് നല്‍കിയ കത്ത് പുറത്തായി. ടി.പി. സെന്‍കുമാര്‍ ഡി.ജി.പിയായിരിക്കെ 2016 ജനുവരി ഒന്നിനാണ് ഡിവൈ.എസ്പിമാര്‍ നല്‍കിയ കത്തിലെ വിവരങ്ങളാണ് പുറത്തായത്. കത്തില്‍ കമ്മീഷനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയി്ച്ചിരിക്കുന്നത്. അന്ന് സെന്‍കുമാര്‍ കത്ത് ആഭ്യന്തര സെക്രട്ടറിക്കു കൈമാറിയെങ്കിലും അത് വെളിച്ചം കണ്ടില്ല. കമ്മീഷനും അന്വേഷണ സംഘവും രണ്ടു ത്ട്ടിലായിരുന്നു എന്നാണ് സൂചന.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരേയും സൂചനകളുണ്ടായിരുന്നുവെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. സോളാറില്‍ പ്രതികളെ രക്ഷിക്കാന്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേൃത്വത്തില്‍ ശ്രമം നടന്നതായി സോളാര്‍ കമ്മീഷനും കണ്ടെത്തിയതാണ് സൂചന. ഇത് തിരിച്ചടിയാകുമെന്ന് മുന്നില്‍ കണ്ടാണ് പൊലീസുകാരുടെ നീക്കം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആരോപണ വിധേയര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന പരോക്ഷ സൂചനയും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.കമ്മിഷന്‍ തങ്ങളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കുന്നുവെന്ന് കാണിച്ച് എ.ഡി.ജി.പിയുടെ പ്രത്യേകസംഘത്തില്‍ അംഗങ്ങളായിരുന്ന റെജി ജേക്കബ്, കെ. സുദര്‍ശന്‍, ഹരികൃഷ്ണന്‍, വി. അജിത്ത്, പ്രസന്നന്‍നായര്‍, ജെയ്‌സണ്‍ എബ്രഹാം എന്നിവരാണ് ഡി.ജി.പിക്ക് ഒപ്പിട്ട കത്ത് നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ച കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കേസന്വേഷിച്ച പ്രത്യേക സംഘത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.call saritha

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോളാര്‍ കേസിലെ അന്വേഷണം ഫലപ്രദമായിരുന്നില്ല എന്ന കണക്കുകൂട്ടലിലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നാണ് വിവരം.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയും ഉണ്ടാകും. ഡിജിപി ഹേമചന്ദ്രനെതിരേയും നടപടിക്ക് സാധ്യതയുണ്ട്. തെളിവ് നിയമം, ക്രിമിനല്‍ നടപടിക്രമം എന്നിവ അനുസരിച്ച് മാത്രമേ പ്രത്യേക സംഘത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയൂ. എന്നാല്‍, കമ്മിഷന്‍ ആ പരിധിയില്‍വരില്ല. അന്വേഷണസംഘത്തെ കുറ്റപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്ന സംശയമുണ്ട്. പ്രതിയുടെ മൊഴി കമ്മിഷനു വിശ്വാസത്തിലെടുക്കാം. പക്ഷേ, അന്വേഷണസംഘം തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കുക. ഫലപ്രദമായ അന്വേഷണം നടത്തിയിട്ടും പ്രത്യേക സംഘത്തെ പഴിചാരി കമ്മിഷന്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നുവെന്ന് ഡിവൈ.എസ്പിമാര്‍ നല്‍കിയ കത്തിലുണ്ട്.

സോളാറുമായി ബന്ധപെട്ട 33 കേസുകള്‍ തീര്‍പ്പാക്കിയിട്ടും ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ തങ്ങളെ അപഹസിക്കുന്ന നിലപാടാണ് കൈക്കൊണ്ടത് എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതികളുടെ മൊഴി അനുസരിച്ച് മുന്നോട്ടു പോകാന്‍ കമ്മീഷനു കഴിയും. ഇത്തരം മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘത്തെ വിമര്‍ശിക്കാന്‍ വരെ കമ്മീഷന്‍ ശ്രമിച്ചു. ഒരു പ്രതിയുടെ കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് എന്തുകൊണ്ട് അന്വേഷിച്ചില്ല തുടങ്ങിയ ചോദ്യങ്ങളാണ് കമ്മീഷന്‍ തങ്ങളോട് ഉന്നയിച്ചത്.

പ്രതികളിലൊരാളായ ബിജു രാധാകൃഷ്ണന്‍ കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ സഹപാഠിയാണെന്ന് മൊഴി നല്‍കിയപ്പോള്‍, എന്നാല്‍ പിന്നെ, നിങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് ഫറൂഖ് അബ്ദുള്ള (ഒമര്‍ അബ്ദുള്ളയുടെ പിതാവ്) യെ കാണാത്തതെന്താണെന്ന് കമ്മീഷന്‍ ചോദിച്ചു. മടിച്ചുനില്‍ക്കാതെ വാതിലുകള്‍ ചവിട്ടിത്തുറന്ന് മുന്നോട്ടു പോകാത്തത് എന്തുകൊണ്ടായിരുന്നുവെന്നാണ് കമ്മീഷന്‍ ആരാഞ്ഞത്. തങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്നും കത്തില്‍ പറയുന്നതായി സൂചനയുണ്ട്. ഒരു പ്രമുഖ പത്രമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.എന്നാല്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഈ വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല.

 

Top