സോളാർ കേസ് വിധി: ഉമ്മൻചാണ്ടി എംഎൽഎ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നു; തന്ത്രങ്ങളൊരുക്കി സുധീരനും രമേശും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സോളാർ കേസിൽ ആരോപണ വിധേയനായ ഉമ്മൻചാണ്ടിക്കെതിരെ പടയൊരുക്കവുമായി ഐ ഗ്രൂപ്പും, സുധീരനും. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ ശിക്ഷിച്ച ബാംഗ്ലൂർ കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് ഇരുഗ്രുപ്പുകളും പടയൊരുക്കം നടത്തുന്നത്. സോളാറുമായി ബന്ധപ്പെട്ട ഓരോ ആരോപണങ്ങൾ വരുമ്പോ!ഴും തെളിവില്ലെന്ന് പറഞ്ഞൊഴിഞ്ഞ ഉമ്മൻചാണ്ടിയെ കോടതി വിധി ഉത്തരം മുട്ടിച്ചു.അപ്പീലിന് പോകാൻ അവസരമുണ്ടെങ്കിലും ആരോപണത്തെ മാത്രം തുടർന്ന് രാജി വെച്ച ഇപി ജയരാജൻ മാതൃക ഉമ്മൻ ചാണ്ടിയുടെ മുമ്പിലുണ്ട്.
ഉമ്മൻചാണ്ടി കേസിലെ അഞ്ചാം പ്രതിയാണ്.ആനുകൂല്യം സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് പണം പറ്റിച്ച കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.അതു കൊണ്ട് തന്നെ സത്യപ്രതിജ്ഞലംഘനമാണ് ഉമ്മൻ ചാണ്ടി നടത്തിയിരിക്കുന്നത്.പാർട്ടിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ നിൽക്കുന്ന സുധീരൻ ഈ അവസരം നന്നായി ഉപയോഗിക്കും. ഉമ്മൻ ചാണ്ടി തുടർന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയുണ്ടാവുമെന്ന് സുധീരൻ ഹൈക്കമാന്റിനെ അറിയിക്കും.
നിയമസഭയിൽ ഭരണ പക്ഷവും ഈ അവസരം നന്നായി ഉപയോഗിക്കും.ജയരാജൻ മാതൃക പിന്തുടർന്ന് ധാർമ്മികതയുടെ പേരിൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ഭരണപക്ഷം ഉന്നയിക്കും.ഉമ്മൻചാണ്ടി തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമാണ് അഭിമുഖീകരിക്കുന്നത്.ആദ്യമായാണ് ഉമ്മൻചാണ്ടി തെളിവോടെ പിടിക്കപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top