സോളാര്‍ കമ്മീഷനില്‍ എംഎ യൂസഫലിയെ വിളിച്ചുവരുത്തണമെന്ന് സരിതാ നായര്‍; സോളാര്‍ ചൂട് വിദേശ വ്യവസായികളിലേയ്ക്കും

കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം എയൂസഫലിയും സരിതാനായരും തമ്മിലുള്ള ബന്ധമെന്ത് ? കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ അഴിമതികേസില്‍ യൂസഫലിയുടെ പേരും ഇപ്പോള്‍ പുറത്ത് വരികയാണ്. താനുമായി ബിസിനസ് ഇടപാട് നടത്താമെന്ന് ഉറപ്പില്‍ യൂസഫലിയ്ക്ക് സഹായങ്ങള്‍ ചെയ്തുവെന്നാണ് സരിതാനായര്‍ സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തുന്നത്.

സോളാര്‍ കമ്മീഷനില്‍ വ്യവസായി എം എ യൂസഫലിയെ തെളിവെടുപ്പിനായി വിളിച്ചു വരുത്തണമെന്ന് സരിത എസ് നായര്‍ ആവശ്യപ്പെട്ടു. കൊച്ചിയിലെ തുറമുഖ ട്രസ്റ്റിന്റെ ഭൂമിയടക്കം യൂസഫലിക്ക് കൈമാറ്റം നടത്തിയതില്‍ ഇടനിലക്കാരിയായി മുഖ്യമന്ത്രിക്കും യൂസഫലിക്കുമിടയില്‍ പ്രവര്‍ത്തിച്ചത് താനാണെന്ന് സരിത സോളാര്‍ കമ്മീഷനില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
തന്റെ സോളാര്‍ വ്യവസായത്തിന് പണം നല്‍കാമെന്ന ഉറപ്പിന്‍മേലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായും താന്‍ സംസാരിച്ചത്. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തു വരുന്നതിനായി യൂസഫലിയെ വിളിച്ചു വരുത്തണമെന്നാണ് സരിത ആവശ്യപ്പെട്ടിട്ടുള്ളത്. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകള്‍ സോളാര്‍ കമ്മീഷന് നല്‍കുമെന്ന് സരിതാ നായര്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2012 ഡിസംബര്‍ 26,27 തീയതികളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി താന്‍ കൂടിക്കാഴച നടത്തിയതിന് അഭിഭാഷകയായ ബീനാ മാധവന്‍ സാക്ഷിയാണെന്നും അവരെ സോളാര്‍ കമ്മീഷന്‍ വിളിച്ചു വരുത്തി വിസ്തരിക്കണമെന്നും സരിത ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അയ്യായിരം കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സിയാല്‍ ചെയര്‍മാന്‍ വി ജെ കുര്യനും അഴിമതി കാട്ടിയെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്തു വരുന്നതിന് വി ജെ കുര്യനെ സാക്ഷിയായി വിസ്തരിക്കണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാര്‍ പവര്‍പ്ലാന്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം ആസന്നമാണെന്നും സത്യവാങ്മൂലത്തില്‍ സരിത ചൂണ്ടിക്കാട്ടുന്നു.

Top