സോളാര്‍ തട്ടിപ്പ്‌: ഉമ്മന്‍ചാണ്ടിയുടെ കത്തിനെക്കുറിച്ച്‌ അന്വേഷണം നടന്നിട്ടില്ല

കൊച്ചി: മുഖ്യമന്ത്രിയുടെ ഒപ്പും സീലുമുള്ള കത്തിനെക്കുറിച്ച്‌ സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരനായ മുടിക്കല്‍ സജാദ്‌ മൊഴി നല്‍കിയിട്ടും അതിനെക്കുറിച്ച്‌ പ്രത്യേക അന്വേഷണമൊന്നും നടത്തിയിരുന്നില്ലെന്ന്‌ മുന്‍ പെരുമ്പാവൂര്‍ സിഐ വി റോയിയുടെ മൊഴി. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ്‌ ജി ശിവരാജന്‍ കമ്മിഷന്‍ മുമ്പാകെ മൊഴി നല്‍കുകയായിരുന്നു അദ്ദേഹം. പ്രതികളെ അറസ്റ്റു ചെയ്തശേഷം അതിനെക്കുറിച്ച്‌ അന്വേഷിക്കാമെന്നാണ്‌ താന്‍ കരുതിയതെന്നും തട്ടിപ്പ്‌ കേസ്‌ ആദ്യം അന്വേഷിച്ചിരുന്ന സിഐ കമ്മിഷനില്‍ മൊഴി നല്‍കി.SOLAR COMMITION
ഈ കേസിലെ പ്രതികളെ അറസ്റ്റ്‌ ചെയ്യുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥനല്ലാത്ത സുധീര്‍ മനോഹറിനെയും സംഘത്തെയും ഉത്തരവാദിത്തപ്പെടുത്തിക്കൊണ്ട്‌ യാതൊരു നോട്ടീസും നല്‍കിയിരുന്നില്ലെന്നും സിഐ പറഞ്ഞു.
പ്രതിയുടെ അറസ്റ്റിനുശേഷം സിഡി ഫയലില്‍ ഇക്കാര്യം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം മൊഴി നല്‍കി.

Top