ആലപ്പുഴ:അനധികൃത സ്വത്തു സമ്പാദനത്തിന് സരിതയെ ആദ്യം അറസ്റ്റു ചെയ്ത ഡിവൈഎസ്പി ഹരികൃഷ്ണന് എതിരെ വിജിലന്‍സ് കേസ് . ഹരികൃഷ്ണന്റെ വീടുകളില്‍ വിജിലന്‍സ് സംഘം ഇന്ന് റെയ്ഡ് നടത്തി. സോളര്‍ കേസില്‍ സരിതയുടെ അറസ്റ്റിനെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ട പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഡിവൈഎസ്പി കെ.ഹരികൃഷ്ണന്‍ .ഹരികൃഷ്ണന്റെ മൂന്നു വീടുകളില്‍ വിജിലന്‍സ് സംഘം റെയ്ഡു നടത്തി.
ക്രിമിനല്‍ കേസ് പ്രതിയെ അറസ്റ്റു ചെയ്തു വിവാദത്തില്‍പെട്ടയാളാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരുന്ന കെ.ഹരികൃഷ്ണന്‍. അര്‍ധരാത്രി തിടുക്കത്തിലാണ് സരിതയെ അറസ്റ്റു ചെയ്തതെന്നും ഇടപാടുകളില്‍ ഉള്‍പ്പെട്ടിരുന്ന ഉന്നതര്‍ക്കു സംരക്ഷണം ഒരുക്കാനായിരുന്നു ഇതെന്നും ആരോപണമുയര്‍ന്നിരുന്നു. സോളര്‍ കമ്മിഷനില്‍ ഇക്കാര്യങ്ങള്‍ തൃപ്തികരമായി വിശദീകരിക്കാന്‍ ആവാതിരുന്നതിന്റെ പേരില്‍ ഹരികൃഷ്ണന്‍ പലവട്ടം വിമര്‍ശനമേല്‍ക്കേണ്ടതായും വന്നു. സരിതയുടെ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ ലാപ്ടോപ്പിനെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളിലും ഹരികൃഷ്ണന്റെ പേര് ഉള്‍പ്പെട്ടു. അതുമുതല്‍ ഇങ്ങോട്ടുള്ള പലവിധ ഇടപെടലുകളാണ് ഡിവൈഎസ്പിയെ വിജിലന്‍സ് കുരുക്കിലെത്തിച്ചത്.</പ്>
<പ്>ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശപ്രകാരം തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് അഴിമതി നിരോധന നിയമപ്രകാരം ഹരികൃഷ്ണനെ പ്രതിയാക്കി കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പെരുമ്പാവൂരില്‍ ഡിവൈഎസ്പി താമസിക്കുന്ന ഫ്ലാറ്റ്, കായംകുളത്തും ഹരിപ്പാടും ഉള്ള വീടുകള്‍ എന്നിവിടങ്ങളില്‍ രാവിലെ എട്ടോടെ വിജിലന്‍സ് സിഐമാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി.രേഖകളും മറ്റു തെളിവുകളും തേടിയുള്ള പരിശോധന ബന്ധു വീടുകളിലേക്കടക്കം വ്യാപിപ്പിക്കുന്നതിനാണ് സാധ്യത. വിജിലന്‍സ് എറണാകുളം സ്പെഷല്‍ സെല്‍ എസ്പിക്കാണ് അന്വേഷണ ചുമതല.
സരിതയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിലും ഹരികൃഷ്ണനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. സോളാര്‍ കമ്മിഷനിലും ഹരികൃഷ്ണന് വിമര്‍ശമേല്‍ക്കേണ്ടിവന്നിരുന്നു.സരിതയെ അറസ്റ്റു ചെയ്തതു മുതല്‍ ഹരികൃഷ്ണന്‍ വിവാദത്തിലായിരുന്നു. അര്‍ധരാത്രി തിടുക്കപ്പെട്ട് സരിതയെ അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.