കുടുംബ കലഹം: മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജവാന്‍ ആത്മഹത്യ ചെയ്‌തു

ശ്രീനഗർ: കുടുംബപ്രശ്നം മൂലം ബി.എസ്.എഫ് ഹെഡ്കോൺസ്‌റ്റബിൾ മൂന്നാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ജമ്മുകാശ്‌മീരിലെ സാംബ ജില്ലയിലെ കതുവയിലാണ് സംഭവം. ബി.എസ്.എഫിന്റെ 97 ബറ്റാലിയനിൽപെട്ട ഹെഡ്കോൺസ്‌റ്റബിൾ നീലം കുമാറാണ് മൂന്നാം ഭാര്യ റിതു ദേവിയെ തീ കൊളുത്തിയ ശേഷം ട്രെയിന് മുന്നിൽ ചാടിയത്. സേസ്വാനിലെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പാതി കത്തിയ നിലയിലുളള റിതുവിന്റെ ശരീരം വീടിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

റിതു ദേവിയും നീലം കുമാറും തമ്മിൽ കഴിഞ്ഞ കുറെ നാളായി പിണക്കത്തിലായിരുന്നു. തനിക്ക് ജീവിത ചെലവിന് പണം നൽകുന്നില്ലെന്നും മറ്റും കാട്ടി റിതു മുതിർന്ന ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. ഇതിലുള്ള മനോവിഷമത്തിലാണ് നീലം കുമാ‌‌ർ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇയാൾക്ക് ബക്ഷി നഗറിൽ മറ്റൊരു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top