
നാഗ്പുര്‍: സിയാചിന്‍ മഞ്ഞിടിച്ചിലില്‍ ആറു ദിവസം മരണത്തോട് മല്ലിടിച്ച്് കീഴടങ്ങിയ ഭര്‍ത്താവിനോടുള്ള ആദരവായി മകളെ പട്ടാളത്തില്‍ ചേര്‍ക്കുമെന്ന് ഹനുമന്തപ്പയുടെ വിധവ മഹാദേവി അശോക് ബിലേബല്‍. ജവാനെ അനുസ്മരിക്കാനായി എ.ബി.വി.പിയും യുവ ജാഗരണ്‍ മഞ്ചും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. എനിക്ക് മകനില്ല. അതില്‍ വിഷമവുമില്ല. ഒരേ ഒരു മകളെ ധീരയാക്കി വളര്‍ത്തും.
വളരുമ്പോള്‍ അവളെ ആര്‍മിയില്‍ ചേര്‍ത്തും. അതാണ് അവളുടെ പിതാവിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരം -മഹാദേവി പറഞ്ഞു.
ഇന്ത്യന്‍ യുവാക്കള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിയണമെന്ന് സിയാച്ചിനില്‍ മഞ്ഞുമലയില്‍ കുടുങ്ങി ജീവന്‍ നഷ്‌ടപ്പെട്ട ധീരജവാന്‍ ലാന്‍സ് നായിക് ഹനുമന്തപ്പയുടെ ഭാര്യ മഹാദേവി. രാജ്യത്ത് നിന്നും ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന ദേശദ്രോഹ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ തന്നെ ഏറെ ദു:ഖിപ്പിക്കുന്നതായും നാഗ്‌പൂരില്‍ ഒരു പരിപാടിയില്‍ അവര്‍ വ്യക്‌തമാക്കി.
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിക്കാനാണ് യുവാക്കള്‍ തയ്യാറാകേണ്ടത്. നമ്മള്‍ ഭാരതത്തിലാണ് ജനിച്ചത്. ഭാരത്മാതാവാണ് നമുക്ക് ഈ ജീവിക്കാന്‍ ഭൂമി തന്നത്. അതിനെ നമ്മള്‍ ദുരുപയോഗം ചെയ്യുകയാണ്. അങ്ങിനെ ചെയ്യരുതെന്ന യുവാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. പകരം നമ്മള്‍ രാജ്യത്തിന് ജീവന്‍ സമര്‍പ്പിക്കണം.
തന്റെ ഭര്‍ത്താവ് ഏറെ താല്‍പ്പര്യത്തോടെയാണ് സൈന്യത്തില്‍ ചേര്‍ന്നത്. പോലീസിലേക്കും സെലക്ഷന്‍ കിട്ടിയതായിരുന്നു. എന്നാല്‍ സൈന്യത്തില്‍ ചേരാനായിരുന്നു അദ്ദേഹത്തിന് ഇഷ്‌ടം. രാജ്യത്തിന് കൊടുക്കാന്‍ തനിക്കൊരു മകനില്ല. പക്ഷേ മകളെയും സൈനിക സേവനത്തിന് വിടാനാണ് ആഗ്രഹം. മകളെയും രാജ്യസേവനത്തിന് വിടണമെന്ന് അവര്‍ പറഞ്ഞു.ജവാന്‍െറ കുടുംബത്തിന് ലക്ഷം രൂപ ധനസഹായം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാര്യ കാഞ്ചന്‍ കൈമാറി.